തളങ്കര സ്‌കൂള്‍ ഹൈടെക്ക് ആക്കാന്‍ 5 കോടിയുടെ പദ്ധതി; കിറ്റ്‌കോ സംഘം തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു
May 30, 2017, 09:20 IST
തളങ്കര: (www.kasargodvartha.com 30.05.2017) തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഹൈടെക്ക് ആക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി കിറ്റ്‌കോ സംഘം തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചു. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുത്തത് തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിനെയായിരുന്നു.
കിറ്റ്‌കോ ലിമിറ്റഡ് (കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടിംഗ് ഓര്‍ഗനൈസേഷന്‍) പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി സ്‌കൂളില്‍ മുന്‍ഗണനാ ക്രമത്തില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ കണക്കെടുത്തു. അടിയന്തിരമായി നിര്‍മ്മിക്കേണ്ട കെട്ടിടങ്ങള്‍ക്ക് ആവശ്യമായ തുക എത്രയാണെന്ന് വകയിരുത്തി. സ്‌കൂളില്‍ നടന്ന പ്രൊജക്ട് ചര്‍ച്ച എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ടി കെ മൂസ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ് സി വിനോദ ടീച്ചര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ റംസീന റിയാസ്, പ്രിന്‍സിപ്പല്‍ കെ മനോജ്, ഒഎസ്എ ജനറല്‍ സെക്രട്ടറി ടി എ ഷാഫി, വൈസ് പ്രസിഡണ്ടുമാരായ കെ എ എം ബഷീര്‍ വോളിബോള്‍, സി എല്‍ ഹമീദ്, കിറ്റ്‌കോ പ്രതിനിധികളായ ടോം ജോസ്, ശ്രീനാഥ് ബി, ആര്‍കിടെക്ട് എ ബി വിപിന്‍, മദര്‍ പി ടി എ പ്രസിഡണ്ട് സൈദ യൂസഫ്, കെ എച്ച് അഷ്‌റഫ്, അബ്ബാസ് മലബാര്‍, ഷിഹാബുദ്ദീന്‍ ബാങ്കോട്, ഉസ്മാന്‍ കടവത്ത്, യു എ മഹ് മൂദ്, വിജയന്‍ കെ വി, ബാലസുബ്രഹ്മണ്യന്‍ എന്‍, റംല അബ്ദുല്ല, കെ കെ സുഹ്‌റ ടീച്ചര്‍, സുമയ്യ മൊയ്തീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Thalangara, School, Visits, Building, N.A.Nellikunnu, Inauguration, KITCO Representatives visits Thalangara Muslim High School.