മറ്റു മതങ്ങളില്‍ അയിത്തം കല്‍പ്പിക്കുമ്പോഴും പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍
Jan 5, 2019, 22:10 IST
എരിയപ്പാടി: (www.kasargodvartha.com 05.01.2019) ലോകത്ത് പെണ്ണിന് മഹത്തായ സ്ഥാനം നല്‍കിയ മതമാണ് ഇസ്ലാമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. എരിയപ്പാടി കിംഗ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിംഗ് കാനോത്ത് സമൂഹവിവാഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു പല മതങ്ങളിലും സ്ത്രീകള്‍ക്ക് ഇപ്പോഴും അയിത്തം കല്‍പ്പിക്കുന്നുണ്ട്. വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ പല മതങ്ങളിലുമുണ്ട്. ഇസ്ലാം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് അവരുടെ പരിശുദ്ധിയും പ്രൗഡിയും കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയാണ് പര്‍ദ്ദ ധരിക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ഏതൊരു സദുദ്യമത്തിനിറങ്ങുമ്പോഴും ആക്ഷേപങ്ങളും പാരവെപ്പുകളും സ്വാഭാവികമാണെന്നും അതൊന്നും കാര്യമാക്കേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഇതിനേക്കാള്‍ ഭംഗിയായി പരിപാടി നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആറ് പേരാണ് കിംഗ് കാനോത്ത് വേദിയില്‍ വിവാഹിതരായത്. പാണക്കാട് സയ്യിദ് നൗഫല്‍ അലി ശിഹാബ് തങ്ങളും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും നികാഹിന് കാര്‍മികത്വം വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: A.P. Aboobacker Musliyar, Kasaragod, Marriage, King Star Eriyapady, King Kanoth, King Kanoth program Conducted
Keywords: A.P. Aboobacker Musliyar, Kasaragod, Marriage, King Star Eriyapady, King Kanoth, King Kanoth program Conducted