city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൊട്ടിപ്പൊളിയാന്‍പോലും ഒരിടമില്ലാതെ ഒരു റോഡ്; പ്രശ്നത്തിന് പരിഹാരം കാണേണ്ട ജനപ്രതിനിധികള്‍ എവിടെയെന്ന് നാട്ടുകാരുടെ ചോദ്യം

നീലേശ്വരം: (www.kasargodvartha.com 28.04.2018) അധികൃതരുടെ കനിവിനായി കാത്തിരുന്നു മടുത്തിരിക്കുകയാണ് നീലേശ്വരത്തിന് കിഴക്കുള്ള ജനങ്ങള്‍. റോഡില്‍ പൊട്ടിപ്പൊളിയാത്ത ഒരിടം പോലുമില്ല. പലതവണ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ക്ക് അനക്കമില്ല. പ്രശ്നത്തിന് പരിഹാരം കാണേണ്ട ജനപ്രതിനിധികള്‍ എവിടെയെന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്. അത്രയ്ക്കും കഷ്ടമാണ് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലൂടെ കടന്നുപോകുന്ന റോഡുകളുടെ അവസ്ഥ. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാരും സി.ഐ.ടി.യു. ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്‍ കരിന്തളം ഡിവിഷനും സമരത്തിനൊരുങ്ങുകയാണ്.

നീലേശ്വരത്ത് നിന്നും തുടങ്ങുന്ന മലയോര റോഡാണ് പൂര്‍ണമായും തകര്‍ന്നത്. പാലത്തടം ഭാഗങ്ങളില്‍ റോഡ് തീരെ ഇല്ലാത്ത സ്ഥിതിയാണ്. കോയിത്തട്ടയ്ക്കും കരിന്തളത്തിനും ഇടയില്‍ വാഹനങ്ങള്‍ കുഴിയെണ്ണിപ്പോകേണ്ട അവസ്ഥയും. കിനാനൂര്‍-മഞ്ഞളംകാട് റോഡ്, കരിന്തളം-കോയിത്തട്ട റോഡ് എന്നിവ പൂര്‍ണ്ണമായും നശിച്ചു. രാത്രികാലങ്ങളില്‍ വഴി പരിചയമില്ലാത്ത യാത്രക്കാര്‍ പലപ്പോഴും അപകടത്തില്‍പെടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

ഏത് നിമിഷവും അപകടങ്ങള്‍ക്ക് വഴിവെക്കാവുന്നത്രയും രൂക്ഷമായിരിക്കുകയാണ് റോഡിന്റെ അവസ്ഥ. ചിറ്റാരിക്കല്‍, ചെറുപുഴ, കൊന്നക്കാട്, വെള്ളരിക്കുണ്ട്, എളേരിത്തട്ട് കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട പ്രധാന റോഡാണിത്. നിരവധി വാഹനങ്ങളാണ് ഇതുവഴി ദിവസേന കടന്നുപോകുന്നത്. ചോയ്യംകോട് മുതല്‍ മുക്കട വരെയുള്ള റോഡിലെ കുഴിയടയ്ക്കാന്‍ നേരത്തെ തന്നെ 20 ലക്ഷം രൂപ പാസ്സായിട്ട് കൂടിയാണ് ജനങ്ങള്‍ക്ക് ഈ ദുരിതം പേറേണ്ടി വരുന്നത്. റോഡ് പൂര്‍ണമായും ടാര്‍ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പൊട്ടിപ്പൊളിയാന്‍പോലും ഒരിടമില്ലാതെ ഒരു റോഡ്; പ്രശ്നത്തിന് പരിഹാരം കാണേണ്ട ജനപ്രതിനിധികള്‍ എവിടെയെന്ന് നാട്ടുകാരുടെ ചോദ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Neeleswaram, Road, Natives, Kinanur-Karinthalam road in bad condition
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia