city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം: അനിശ്ചിതകാല സമരം രണ്ടാം വര്‍ഷത്തിലേക്ക്; രണ്ട് ദിവസത്തെ രാപ്പകല്‍ സമരത്തിന്റെ സമാപനസമ്മേളനം ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്(www.kasargodvartha.com 06/10/2019) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും ഒപ്പുമരച്ചോട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസം രാപ്പകല്‍ സമരം സംഘടിപ്പിക്കും.

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം: അനിശ്ചിതകാല സമരം രണ്ടാം വര്‍ഷത്തിലേക്ക്; രണ്ട് ദിവസത്തെ രാപ്പകല്‍ സമരത്തിന്റെ സമാപനസമ്മേളനം ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രമുഖ നേതാക്കളും മനുഷ്യാവകാശ സംഘടനാ നേതാക്കളും സംബന്ധിക്കും.

രാപ്പകല്‍ സമരം വന്‍വിജയമാക്കാന്‍ രംഗത്തിറങ്ങണമെന്ന് സമസ്തയുടെ മുഴുവന്‍ പ്രവര്‍ത്തകരോടും കീഴ്ഘടക നേതാക്കളോടും സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹ് മദ് മൗലവി അല്‍ അസ്ഹരി ആഹ്വാനം ചെയ്തു.

Keyword:  kasaragod, Kerala, news, Death, Chembarika, Strike, Khazi's death: indefinite struggle into 2nd year 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia