city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്പിരിക്ക ഖാസിയുടെ ദുരൂഹ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മേല്‍പറമ്പ്: (www.kasargodvartha.com 16.11.2017)  ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോണ്‍ സന്ദേശത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫ് മൗലവിയെ കണ്ടെത്താന്‍ നാളിതു വരെയായി പോലീസിന് സാധിച്ചിട്ടില്ല.

ചെമ്പിരിക്ക ഖാസിയുടെ ദുരൂഹ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി


ഇതിനിടയില്‍ പി.ഡി.പി.യുടെ സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തി ഖാസിയുടെ മരണത്തെ കുറിച്ച് മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഒരു യുവ നേതാവിന് അറിയാമെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം ആ വഴിക്ക് അന്വേഷണം നടത്തിയിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ഒരു മതപണ്ഡിതന്റെ ദുരൂഹ മരണത്തെപോലും രാഷ്ട്രീയ കക്ഷി നേതാക്കള്‍ക്ക് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു വിഷയം മാത്രമാക്കി തീര്‍ത്തത് ഖേദകരമാണ്. ഇല്ലാക്കഥകളും ഊഹാപോഹങ്ങളും നിരത്തി നാട്ടിലെ ക്രമസമാധാന അന്തരീക്ഷവും സാമാധാനവും തകര്‍ക്കുകയും വ്യക്തിതാല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഖാസിയുടെ മരണം ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും, ഡി.ജി പിക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സൈഫുദ്ദീന്‍ കെ. മാക്കോട് അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദ് ഷാ സ്വാഗതമാശംസിച്ചു. ഹമീദ് ചാത്തങ്കൈ, മായ അച്ചു, ഷരീഫ് ചെമ്പിരിക്ക, റഹീം, ശിഹാബ് കടവത്ത്, സലാം കൈനോത്ത്, റഹ് മാന്‍ ദേളി, സയ്യിദ് മേല്‍പറമ്പ് എന്നിവര്‍ സംസാരിച്ചു.

Related News:

ഖാസി കേസ്; അഷ്‌റഫ് ഞങ്ങളുടെ കസ്റ്റഡിയിലില്ല, പുതിയവെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ആരും സി ബി ഐയെ സമീപിച്ചിട്ടുമില്ല: സിബിഐ ഡി വൈ എസ് പി കെ ജെ ഡാര്‍വിന്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; തനിക്കെതിരെയുള്ള ആരോപണം വ്യക്തിവൈരാഗ്യം മൂലമെന്ന് പാരമ്പര്യ വൈദ്യന്റെ മൊഴി

ഖാസി കേസ്; പോലീസ് തേടുമ്പോഴും അഷ്‌റഫ് മൗലവി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി വിവരം, ലാസ്റ്റ് സീന്‍ ബുധനാഴ്ച പുലര്‍ച്ചെ
ഖാസിയുടെ മരണം; വെളിപ്പെടുത്തല്‍ നടത്തിയ അഷ്‌റഫിനെ പോലീസിനും കണ്ടെത്താന്‍ കഴിഞ്ഞില്ല, വൈദ്യനെ ചോദ്യം ചെയ്യും, അന്വേഷണം നടക്കുന്നത് യൂത്ത് ലീഗിന്റെ പരാതിയില്‍

ഖാസി കേസിലെ പുതിയ വെളിപ്പെടുത്തല്‍; രണ്ട് ഡി വൈ എസ് പിമാര്‍ക്ക് അന്വേഷണ ചുമതല നല്‍കിയതായി ജില്ലാ പോലീസ് ചീഫ്

ഖാസി കേസിനെ ബന്ധപ്പെടുത്തി ആദൂരിലെ അഷ്‌റഫ് വെളിപ്പെടുത്തല്‍ നടത്തിയത് ഒരുമാസം മുമ്പ്; ഇയാളെ ഇപ്പോള്‍ കാണാനില്ലെന്നും ഒരു സംഘടനയുടെ ആള്‍ക്കാരുടെ കയ്യിലാണെന്ന് സംശയിക്കുന്നതായും പി ഡി പി നേതാക്കള്‍



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Melparamba, Kasaragod, Kerala, News, Complaint, C.M Abdulla Maulavi, Action Committee, Police, Khazi death; Action committee lodges complaint to CM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia