city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസില്‍ നിയുക്ത എം പിക്ക് നിവേദനവുമായി എസ് കെ എസ് എസ് എഫ്; ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ഉണ്ണിത്താന്റെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 27.05.2019) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും ചെമ്പരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കേസ് അന്വേഷണം സി ബി ഐയുടെ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത കാസര്‍കോട് എം പി രാജ് മോഹന്‍ ഉണ്ണിത്താന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി നിവേദനം നല്‍കി.

എം പി എന്ന നിലയില്‍ സാധ്യമാവുന്ന എല്ലാ ഇടപെടലുകള്‍ നടത്തുമെന്ന് നേതാക്കള്‍ക്ക് ഉണ്ണിത്താന്‍ ഉറപ്പ് നല്‍കി. ഖാസി വിഷയത്തില്‍ ലഭ്യമായ ആദ്യ നിവേദനത്തിലെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കാസര്‍കോടിന്റെ പൊതു മനസ് കൂടെയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അര മണിക്കൂറോളം ഖാസി വിഷയത്തില്‍ നേതാക്കളുമയി ചര്‍ച്ച നടത്തിയാണ് അദ്ദേഹം പിരിഞ്ഞത്.

വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് എം പി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സമീപനത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ അറിയിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന നിവേദനം കൈമാറി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ട്രഷറര്‍ ഷറഫുദ്ദീന്‍ കുണിയ, സഹ ഭാരവാഹികളായ മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി തുടങ്ങിയവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.


ഖാസി കേസില്‍ നിയുക്ത എം പിക്ക് നിവേദനവുമായി എസ് കെ എസ് എസ് എഫ്; ശക്തമായ ഇടപെടല്‍ നടത്തുമെന്ന് ഉണ്ണിത്താന്റെ ഉറപ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Chembarika, C.M Abdulla Maulavi, Death, SKSSF, Rajmohan Unnithan, MP, Kasaragod, Kerala, News, Khazi case: SKSSF memorandum submitted to MP. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia