ഖാസി കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി ബി ഐ നീക്കത്തിനെതിരെ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
Sep 29, 2018, 20:43 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2018) പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച കേസന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് പ്രതിഷേധ പ്രകടനം നടത്തി. സി എം അബ്ദുല്ല മൗലവിയുടെ കുടുംബം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി, ജനകീയ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹതയകറ്റുന്നതിന് പകരം അവിശ്വസിനീയമായ ന്യായ വാദങ്ങള്‍ നിരത്തി കേസന്വേഷണം അവസാനിപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം കേരളീയ സമൂഹം സ്വീകരിക്കാന്‍ തയ്യാറല്ലെന്ന മുന്നറിയിപ്പ് പ്രതിഷേധ പ്രകടനത്തില്‍ ഉയര്‍ന്നു. പുലിക്കുന്ന് നഗരസഭാ ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒപ്പു മരച്ചുവട്ടില്‍ സമാപിച്ചു.
സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് അല്‍ അസ്ഹരി, ഡോ. ഡി സുരേന്ദ്രനാഥ്, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, മുഹമ്മദ് ഫൈസി കജ, ശറഫുദ്ദീന്‍ കുണിയ, ടി.പി. അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അഹ് മദ് ഷാഫി ദേളി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, യൂനുസ് ഫൈസി കാക്കടവ് നേതൃത്വം നല്‍കി. സത്യസന്ധമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റുന്നതു വരെ പ്രക്ഷോഭ സമരങ്ങള്‍ തുടരുമെന്ന് പ്രതിഷേധ പ്രകടനത്തില്‍ സംബന്ധിച്ചവര്‍ പ്രഖ്യാപിച്ചു.
Keywords: Qazi death, C.M Abdulla Maulavi, Kasaragod, News, Protest, Rally, Khazi case; Protest march conducted against CBI