ഖാസിയുടെ മരണം; അന്വേഷണത്തിലെ അപാകത അന്വേഷിക്കുന്ന കാര്യം കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരിശോധിക്കും
Mar 13, 2019, 22:30 IST
കാസര്‍കോട്: (www.kasargodvartha.com 13.03.2019) ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ അന്വേഷണത്തിലെ അപാകത അന്വേഷിക്കുന്ന കാര്യം കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരിശോധിക്കും. ജനകീയ നീതിവേദി പ്രസിഡണ്ട് സൈഫുദ്ദീന് കെ മാക്കോട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, സി ബി ഐ ഡയറക്ടര്‍ക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര പൊതു കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി എസ് വി ആര് ത്രിപാഠി, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.
ഇക്കാര്യത്തില്‍ പുതിയ ടീമിനെ നിയോഗിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം കൈകൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്ര പൊതു കാര്യവകുപ്പ് അണ്ടര്‍ സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുള്ളത്. പത്ത് വര്‍ഷം മുമ്പാണ് ഖാസിയെ ചെമ്പിരിക്ക കടുക്കക്കല്ലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി ബി ഐ തെറ്റായ രീതിയിലുള്ള റിപോര്‍ട്ടാണ് കോടതിക്ക് നല്‍കിയതെന്നാണ് ആക്ഷന്‍ കമ്മിറ്റിയും കുടുംബാംഗങ്ങളും ആരോപിക്കുന്നത്. കോടതിയും സി ബി ഐയുടെ കണ്ടെത്തലുകളോട് യോജിച്ചിരുന്നില്ല. അന്വേഷണം പുതിയ ടീമിനെ ഏല്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചു മാസമായി ആക്ഷന്‍ കമ്മിറ്റിയുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ സായാഹ്ന ധര്‍ണ നടന്നു കൊണ്ടിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, News, C.M Abdulla Maulavi, Qazi death, Khazi case: Central Vigilance commission will inspect and take decision on investigation