city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

താള-മേളത്തിലലിഞ്ഞ് കാഞ്ഞങ്ങാട്; കലോത്സവത്തിന്റെ വരവറിയിച്ച് കുട്ടിക്കൂട്ടം കൊട്ടിപ്പാടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2019) കാഞ്ഞങ്ങാട്ട് വെച്ചു നടക്കുന്ന 60-ാമത് സംസ്ഥാന കലോത്സവത്തിന്റെ വരവറിയിച്ച് കുട്ടിക്കൂട്ടം കൊട്ടിപ്പാടി. ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം നാട്ടില്‍ കലോത്സവമെത്തുമ്പോള്‍ മത്സരവേദികളില്‍ പങ്കെടുക്കാനാവില്ലെന്ന നിരാശ കാരണം മാറി നില്ക്കാനില്ലെന്ന് മേലാങ്കോട്ടെ യുപി സ്‌കൂള്‍ കുട്ടികള്‍ തെളിയിച്ചു. പതിനെട്ട് വാദ്യങ്ങളില്‍ മുമ്പനായ ചെണ്ടയുടെ താളവട്ടത്തില്‍ വാദ്യവിസ്മയം തീര്‍ക്കാന്‍ പരിശീലനം നേടിയ നാലാം ക്ലാസ് തൊട്ട് ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് കലോത്സവ വിശേഷം നാടെങ്ങും കൊട്ടി അറിയിച്ചത്.

തായമ്പക വിദഗ്ധന്‍ മടിക്കൈ ഉണ്ണികൃഷ്ണമാരാരുടെ നേതൃത്വത്തില്‍ മണികണ്ഠ മാരാര്‍ ഉപ്പിലിക്കൈ, മടിക്കൈ ജയകൃഷ്ണമാരാര്‍, മടിക്കൈ ഹരീഷ് മാരാര്‍ എന്നിവരാണ് ഒരു മാസം കൊണ്ട് താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിര്‍ക്കാന്‍ കുട്ടികളെ പരിശീലിപ്പിച്ചത്. കരിങ്കല്ലില്‍ പുളി വടി കൊണ്ട് കൊട്ടി അധ്യയനത്തിന് മുടക്കം വരുത്താതെ ദിവസവും രാവിലെ 7.30 തൊട്ട് ഒമ്പത് മണി വരെയായിരുന്നു പരിശീലനക്ലാസ്.

താള-മേളത്തിലലിഞ്ഞ് കാഞ്ഞങ്ങാട്; കലോത്സവത്തിന്റെ വരവറിയിച്ച് കുട്ടിക്കൂട്ടം കൊട്ടിപ്പാടി

പഞ്ചാരിയില്‍ നാലാം കാലത്തില്‍ തുടങ്ങി മേളം അഞ്ചാം കാലത്തിലേക്ക് കടന്ന് ഇടക്കലാശവും കുഴമറിയലും കഴിഞ്ഞ് മേലാങ്കോട്ടെ കുട്ടിക്കൂട്ടം കൊട്ടിക്കലാശത്തിലേക്ക് കടന്നതോടെ കാഴ്ചക്കാരും അറിയാതെ താളം പിടിച്ച് വാദ്യമേളത്തില്‍ അലിഞ്ഞു. കുട്ടികളെ മൂന്നായി തിരിച്ച് 20 പേര്‍ വീതം വലംതലയും ഇലത്താളവും വായിച്ചു. കൊമ്പും കുഴലും താളമിട്ടപ്പോള്‍ മേളം പെരുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ഇക്ബാല്‍ സ്‌കൂള്‍ പരിസരത്തു നിന്നാണ് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ടിന് തുടക്കമായത്. വെള്ളിക്കോത്ത് (3.30 ), കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപം (4.15), മാന്തോപ്പ് (5. 00), നീലേശ്വരം ( 5.45), എന്നീ കേന്ദ്രങ്ങളില്‍ ചെണ്ടമേളം തീര്‍ത്ത ശേഷം 6.30 ന് അതിയാമ്പൂര്‍ പാര്‍ക്കോയില്‍ സമാപിക്കും. കലോത്സവ പ്രചരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kalolsavam, School-Kalolsavam, Kanhangad, kasargod, Childrens, Students, Kerala School Kalolsavam; school students programme for publicity

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia