Event | കേരള ഗവ. കോൺട്രാക്ടേർസ് ഫെഡറേഷൻ ജില്ലാ സമ്മേളനം നവംബർ 26ന് കുറ്റിക്കോലിൽ
● രാവിലെ 9.30ന് വിളംബര ജാഥയോടെ പരിപാടികൾക്ക് തുടക്കമാകും.
● എംഎൽഎ സി എച്ച് കുഞ്ഞമ്പു സമ്മേളനം ഉദ്ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഫെഡറേഷന്റെ ജില്ലാ സമ്മേളനം നവംബർ 26 ന് കുറ്റിക്കോൽ വ്യാപാര ഭവനിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് വിളംബര ജാഥയോടെ പരിപാടികൾക്ക് തുടക്കമാകും.
അഡ്വ. സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ കെ ജിസിഎഫ് ജില്ലാ പ്രസിഡന്റ് ബി ഷാഫി ഹാജി അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എവി ശ്രീധരൻ സ്വാഗതം പറയും. ജോയിന്റ് സെക്രട്ടറി ടിഎസ് രാജീവ് അനുശോചന പ്രമേയം അവതരിപ്പിക്കും.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ധന്യ, കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മാധവൻ വെള്ളാല എന്നിവർ മുഖ്യാതിഥികളാകും.
ബാബ് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ബിഎ ബഷീർ, യുവ സംരംഭകൻ ഉദയൻ കുണ്ടംകുഴി, ലൈഫ് പദ്ധതി പ്രകാരം വീട് വെക്കാൻ ഭൂമി ഇല്ലാതിരുന്ന വയോധികയ്ക്ക് സ്വന്തം സ്ഥലം പകുത്ത് നൽകിയ സുനിത കരിച്ചേരി എന്നിവരെ സംസ്ഥാന രക്ഷാധികാരി വികെസി മമ്മദ് കോയ ആദരിക്കും.
കുടുംബ സഹായ ഫണ്ട് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെജെ വർഗീസ് വിതരണം ചെയ്യും. സോഷ്യൽ സെക്യൂരിറ്റി അംഗത്വം സെക്രട്ടറി പി സഹദേവൻ സ്വീകരിക്കും. സോഷ്യൽ സെക്യൂരിറ്റി സർട്ടിഫിക്കറ്റ് ട്രഷറർ പി മോഹൻദാസ് വിതരണം ചെയ്യും.
സംഘടന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി പിവി കൃഷ്ണനും, പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി എവി ശ്രീധരനും, വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ എ സുരേഷ് കുമാറും അവതരിപ്പിക്കും.
വാർത്താസമ്മേളനത്തിൽ ബിഎം കൃഷ്ണൻ നായർ, ബി ഷാഫി ഹാജി, എ വി ശ്രീധരൻ, മധു പൊന്നൻ, അരവിന്ദൻ കുറ്റിക്കോൽ, എ ആമു സ്റ്റോർ എന്നിവർ പങ്കെടുത്തു.
#ContractorsMeet #KeralaEvents #KGCF #KuttikolConference #DistrictConference #GovernmentContractors