Cultural Celebration | കേരളോത്സവത്തിന് കുമ്പള ഗ്രാമപഞ്ചായത്തിൽ തുടക്കമായി
● കുമ്പള ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കം കുറിച്ചു.
● കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ഉദ്ഘാടനം നിർവഹിച്ചു.
● പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ സബൂറ അധ്യക്ഷത വഹിച്ചു.
കുമ്പള: (KasargodVartha) കേരളോത്സവത്തിന് കുമ്പള ഗ്രാമപഞ്ചായത്തിൽ തുടക്കമായി. നവംബർ 23 മുതൽ 30 വരെ കുമ്പള സ്ക്രൂൾ ഗ്രൗണ്ടിലും പരിസരത്തുമായി നടക്കുന്ന ഈ ഉത്സവം ഗ്രാമീണ കലകളും കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ ജനതയുടെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനുമായി സംഘടിപ്പിച്ചിരിക്കുന്നതാണ്.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യുപി താഹിറ യൂസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷ സബൂറ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ വികസന സമിതി അംഗം ബി എ റഹ്മാൻ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമാഷെട്ടി, പഞ്ചായത് അംഗങ്ങളായ പ്രേമാവതി, മോഹന, രവിരാജ്, അജയ്, പുഷ്പലത ഷെട്ടി, സുലോചന, ശോഭ സംബന്ധിച്ചു.
#KeralaFestival #Kumbala #VillageCulture #RuralArts #CommunityCelebration #CulturalHeritage