Drought | കേരളം കത്തുന്നു: കാസർകോട് വരൾച്ചാ ഭീഷണിയിൽ
● കേരളം ക്രിട്ടിക്കൽ സോണാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
● 2025-ഓടെ രാജ്യം കടുത്ത ജലക്ഷാമം നേരിടുമെന്ന് കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
● കാസർഗോഡ് ജില്ലയിൽ മാർച്ച് മാസത്തിൽ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായി.
● പുഴകൾ വറ്റിവരണ്ടതോടെ ജനങ്ങൾ ദുരിതത്തിലായി.
● ശുദ്ധജല പദ്ധതികൾ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി.
കാസർകോട്: (KasargodVartha) ഓരോ കാലവർഷം കഴിയുമ്പോഴും കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കൊടും വരൾച്ച. ഇത്തവണ കാലവർഷത്തിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൗമോപരിതല താപനില ഉയരുന്നതിനാൽ മഴ ലഭിച്ചാലും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. ഇത് വരൾച്ചയുടെ സൂചനയാണെന്ന് വിദഗ്ധർ പറയുന്നു.
കേരളം ക്രിട്ടിക്കൽ സോണാണെന്ന് കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2025-ഓടെ രാജ്യം കടുത്ത ജലക്ഷാമം നേരിടുമെന്ന കേന്ദ്ര കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്. ജലക്ഷാമം രൂക്ഷമായാൽ ഭക്ഷ്യധാന്യ കൃഷിയിൽ നിന്ന് പിന്തിരിയേണ്ടി വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കാസർകോട് ജില്ലയിൽ മാർച്ച് മാസത്തിൽ തന്നെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. പുഴകൾ വറ്റിവരണ്ടതോടെ ജനങ്ങൾ ദുരിതത്തിലായി. ഗ്രാമപഞ്ചായത്തുകൾ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ പരാതി. നോക്കുകുത്തികളായ ശുദ്ധജല പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ നടപടികൾ ഉണ്ടായിട്ടില്ല. മഴവെള്ള സംഭരണികൾ പേരിന് മാത്രമേ നടപ്പിലായിട്ടുള്ളൂ. തോടുകളിലും മറ്റും തടയണ കെട്ടുന്ന പ്രവൃത്തികൾ പല സ്ഥലങ്ങളിലും നടന്നില്ല. ഇതാണ് രൂക്ഷമായ ജലക്ഷാമത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Kasargod faces a severe drought threat due to insufficient rainfall. Water scarcity has worsened, and local water conservation efforts have failed to address the issue.
#KasargodDrought #KeralaWaterCrisis #ClimateChange #DroughtWarning #WaterScarcity #KasaragodNews