Inauguration | കാസർകോട്ട് ലൈബ്രറി കൗണ്‍സിലിന്റെ ട്രെയിനിംഗ് സെന്റര്‍ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
● കേരള ഗ്രന്ഥശാല സംഘത്തിന് പതിച്ചു നൽകിയ 27.51 സെന്റ് സ്ഥലത്താണ് 2.24 കോടി രൂപ ചെലവഴിച്ച് ഈ മന്ദിരം ഒരുക്കിയത്.
● വിദ്യാനഗർ മധൂർ റോഡിലെ ഉദയഗിരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്.
വിദ്യാനഗർ: (KasargodVartha) കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ പുതിയ ട്രെയിനിംഗ് സെന്റർ വിദ്യാനഗർ ഉദയഗിരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാനഗർ മധൂർ റോഡിലെ ഉദയഗിരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിച്ചത്.
കേരള ഗ്രന്ഥശാല സംഘത്തിന് പതിച്ചു നൽകിയ 27.51 സെന്റ് സ്ഥലത്താണ് 2.24 കോടി രൂപ ചെലവഴിച്ച് ഈ മന്ദിരം ഒരുക്കിയത്. സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് 40 പേർക്ക് താമസ സൗകര്യത്തോടെ ആറു മാസത്തെ പഠനം ഒരുക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്റഫ്, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി ജയൻ, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
#Kasargod #Kerala #LibraryCouncil #TrainingCenter #CM #Education