കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് യാത്രാമൊഴി
Aug 10, 2015, 14:06 IST
ബദിയടുക്ക: (www.kasargodvartha.com 10/08/2015) കന്നഡ മഹാകവിയും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന കയ്യാര്‍ കിഞ്ഞണ്ണറൈയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടില്‍ സംസ്ക്കരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംസ്ക്കാര ചടങ്ങ് നടന്നത്. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷമാണ് സംസ്ക്കാരം നടന്നത്. സമൂഹത്തിന്റെ നാനാതുറകളില്നിന്നുമെത്തിയവര് അന്തിമോപചാരം അര്പിച്ചു. സാംസ്ക്കാരിക മന്ത്രി കെ.സി. ജോസഫ് രാവിലെതന്നെ വീട്ടിലെത്തി സംസ്ഥാന സര്‍ക്കാറിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.
സംസ്ക്കാരചടങ്ങില്‍ കര്‍ണാടക സാംസ്ക്കാരിക മന്ത്രി ഉമാശ്രീ, ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, പരിസ്ഥിതി വനംവകുപ്പ് മന്ത്രി രമാനാഥ റൈ , വിനയകുമാര്‍ സൊര്‍ക്കെ, അഭയചന്ദ്ര ജൈന്‍, മുന്‍ മന്ത്രിയും എം.പിയുമായിരുന്ന ജനാര്‍ദ്ധന പൂജാരി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, കെ. കുഞ്ഞിരാമന്, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, കര്‍ണാടക എം.എല്‍.എ. മോനപ്പ ഭണ്ഡാരി തുടങ്ങിയവര്‍ സംസ്ക്കാരചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എച്ച്. ദിനേശ് റീത്ത് സമര്‍പ്പിച്ചു.
ഞായറാഴ്ച വൈകിട്ട് പെര്‍ഡാലയിലെ സ്വവസതിയിലായിരുന്നു കവിയുടെ അന്ത്യം. ഇക്കഴിഞ്ഞ ജൂണിലാണ് കിഞ്ഞണ്ണ റൈയുടെ 101ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയടുക്ക പെര്‍ഡാല കളക്കളയിലെ കവിയുടെ ഭവനമായ കവിതാകുടീരത്തിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടന്നത്.
കവി കയ്യാര്‍ കിഞ്ഞണ്ണറൈയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രിയും സാംസ്ക്കാരിക മന്ത്രിയും അനുശോചിച്ചു
സംസ്ക്കാരചടങ്ങില്‍ കര്‍ണാടക സാംസ്ക്കാരിക മന്ത്രി ഉമാശ്രീ, ആരോഗ്യ മന്ത്രി യു.ടി. ഖാദര്‍, പരിസ്ഥിതി വനംവകുപ്പ് മന്ത്രി രമാനാഥ റൈ , വിനയകുമാര്‍ സൊര്‍ക്കെ, അഭയചന്ദ്ര ജൈന്‍, മുന്‍ മന്ത്രിയും എം.പിയുമായിരുന്ന ജനാര്‍ദ്ധന പൂജാരി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്, കെ. കുഞ്ഞിരാമന്, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്, ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് സുരേഷ് കുമാര്‍ ഷെട്ടി, കര്‍ണാടക എം.എല്‍.എ. മോനപ്പ ഭണ്ഡാരി തുടങ്ങിയവര്‍ സംസ്ക്കാരചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം. എച്ച്. ദിനേശ് റീത്ത് സമര്‍പ്പിച്ചു.
ഞായറാഴ്ച വൈകിട്ട് പെര്‍ഡാലയിലെ സ്വവസതിയിലായിരുന്നു കവിയുടെ അന്ത്യം. ഇക്കഴിഞ്ഞ ജൂണിലാണ് കിഞ്ഞണ്ണ റൈയുടെ 101ാം ജന്മദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചത്. കര്‍ണാടക സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ബദിയടുക്ക പെര്‍ഡാല കളക്കളയിലെ കവിയുടെ ഭവനമായ കവിതാകുടീരത്തിലാണ് ജന്മദിനാഘോഷ പരിപാടികള്‍ നടന്നത്.
Related News:
ഓര്‍മയായത് കന്നഡക്കാരുടെ പ്രിയ സാഹിത്യകാരന്
Keywords : Kayyar Kinhanna Rai, Burial ceremony, Kasaragod, Kerala, Poet, Obit, Kannada, Advertisement Khansa.
Advertisement:
Advertisement: