city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പമ്പാ നദിയെ സംരക്ഷിക്കാന്‍ ഇനി കാസര്‍കോടന്‍ മുള മതില്‍

മുള്ളേരിയ:(www.kasargodvartha.com 03/09/2019) പ്രളയത്തില്‍ തകര്‍ന്ന പമ്പാ നദിയെ സംരക്ഷിക്കാന്‍ ഇനി കാസര്‍കോടന്‍ മുള മതില്‍. പമ്പയുടെ കരയിടിയുന്നത് തടഞ്ഞ് പുഴയെ സംരക്ഷിച്ചു നിര്‍ത്താന്‍ ജില്ലയിലെ പാണ്ടി വനം സംരക്ഷണ സമിതിയുടെ നഴ്‌സറിയില്‍ നട്ടുവളര്‍ത്തിയ 2 വര്‍ഷം പ്രായമായ 25000 മുളത്തൈകളാണ് പത്തനംതിട്ടയിലേക്കു കൊണ്ടുപോകുന്നത്.

പമ്പാ നദിയെ സംരക്ഷിക്കാന്‍ ഇനി കാസര്‍കോടന്‍ മുള മതില്‍

പ്രളയത്തില്‍ വലിയ രീതിയിലുള്ള നാശമാണ് പമ്പാ നദിക്കുണ്ടായത്. കിലോമീറ്ററുകളോളം സ്ഥലത്തെ മണ്ണ് ഒലിച്ചുപോയി. കുറെ ഭാഗത്ത് ഇപ്പോഴും മണ്ണിടിഞ്ഞു കൊണ്ടിരിക്കുന്നു. ഇതു തടയുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകൂടവും സാമൂഹിക വനവല്‍കരണ വിഭാഗവും ചേര്‍ന്നു നടപ്പിലാക്കുന്ന പമ്പാനദി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് തീരങ്ങളില്‍ മുളകള്‍ നട്ടു പിടിപ്പിക്കുന്നത്.

പമ്പ ഒഴുകുന്ന 16 പഞ്ചായത്തുകളിലും സംരക്ഷിത വനത്തിലുമായി 60 കിലോമീറ്റര്‍ നടാനുള്ള തൈകളാണ് ഇപ്പോള്‍ കൊണ്ടുപോകുന്നത്. ഇരുകരകളിലും മതില്‍ പോലെ മുളകള്‍ നടും. ത്രിവേണി ചെറിയാനവട്ടം മുതല്‍ ആറന്മുള വരെയുള്ള ഭാഗങ്ങളിലാണ് മുളകള്‍ വളര്‍ത്തുക. കല്ലാര്‍, വരട്ടാര്‍ തുടങ്ങി പമ്പയുടെ കൈവഴികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വനാര്‍ത്തിയില്‍ വനസംരക്ഷണ സമിതികളെ ഉപയോഗിച്ചും പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചും കുഴിയെടുത്ത് തുടങ്ങി ഈ ആഴ്ച തന്നെ പൊതുജന പങ്കാളിത്തത്തോടെ ഒറ്റ ദിവസം കൊണ്ടു തൈകള്‍ നടാനാണ് ആലോചിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mulleria, Kasaragod, Kerala, Kasargoden bamboo wall to protect Pampa River

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia