കാസര്‍കോട്ട് ഇനി കുതിരക്കുളമ്പടി മുഴങ്ങും; ചെറുപ്പം മുതലുള്ള ആഗ്രഹം 32 ാം വയസില്‍ സഫലമാക്കി അസ്ഹറുദ്ദീന്‍
Sep 22, 2018, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 22.09.2018) കാസര്‍കോട്ട് ഇനി കുതിരക്കുളമ്പടി മുഴങ്ങും. തളങ്കര പള്ളിക്കാലിലെ ഇ കെ അഹമ്മദ് - സൈനബ ദമ്പതികളുടെ മകനും വിദ്യാനഗര്‍ പഴയ കോപ്പയില്‍ താമസ്സക്കാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആണ് തനിക്ക് സഞ്ചരിക്കുന്നതിനായി ചെന്നൈയില്‍ നിന്നും നാല് വയസ്സുള്ള കുതിരയെ വരുത്തിയിരിക്കുന്നത്. ദുബൈയില്‍ ആറ് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന അസ്ഹറുദ്ദീന്‍ ഇപ്പോള്‍ അവിടെ ചെറിയ ബിസിനസ്സ് ആരംഭിച്ചിരിക്കുകയാണ്.
ചെറുപ്പം മുതലെയുള്ള അസ്ഹറുദ്ദീന്റെ ആഗ്രഹമാണ് സ്വന്തമായി കുതിരയെ വാങ്ങണമെന്നതും അതില്‍ സഞ്ചരിക്കണമെന്നതും 32 ാം വയസ്സിലാണ് അത് സാധ്യമാക്കാന്‍ കഴിഞ്ഞതെന്ന് അസ്ഹറുദ്ദീന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാരറ്റ്, ബീറ്റ്‌റൂട്ട്, ഗോതമ്പിന്റെ തവിടും മുതിരയുമാണ് കുതിരയ്ക്ക് ഭക്ഷണമായി നല്‍കുന്നത്. ചെന്നൈയിലെ പരിചയക്കാരനായ നിയാസ് വഴിയാണ് അസ്ഹറുദ്ദീന്‍ 63,000 രൂപ മുടക്കി കുതിരയെ വാങ്ങിയത്. കൊണ്ടുവരുന്ന ചിലവും മറ്റുമടക്കം ഒരു ലക്ഷം രൂപയാണ് സ്വപ്ന സാഫല്യത്തിനായി മുടക്കേണ്ടി വന്നതെന്ന് അസ്ഹറുദ്ദീന്‍ പറയുന്നു.
കുഴപ്പക്കാരനല്ലാത്തത് കൊണ്ട് വളരെപ്പെട്ടന്ന് തന്നെ കുതിര താനുമായി ഇണങ്ങിയതായി അസ്ഹറുദ്ദീന്‍ പറഞ്ഞു. നാട്ടുകാര്‍ക്കും അസ്ഹറുദ്ദീന്‍ കുതിരപ്പുറത്ത് സഞ്ചരിക്കുന്നത് ആശ്ചര്യമുളവാക്കി. കുതിരപ്പുറത്ത് ഇരിക്കുന്നതിനുള്ള സീറ്റും മറ്റും ബംഗളൂരുവില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Horse, Kasaragod, News, Thalangara, Vidya Nagar, Asharudeen, Kasargod native bought horse