കാസര്‍കോടിന് 36-ാം പിറന്നാള്‍: ഒറ്റ ക്യാന്‍വാസില്‍ ഡൂഡിള്‍ ചിത്രവുമായി ഹബീബ് മളി
May 24, 2020, 17:37 IST
പുത്തിഗെ: (www.kasargodvartha.com 24.05.2020) കാസര്‍കോട് ജില്ലയ്ക്ക് ഇന്ന് 36-ാം പിറന്നാള്‍.ജില്ലയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഡൂഡിള്‍ ചിത്രവുമായി ഹബീബ് മളിയെന്ന കലാകാരന്‍. ഡിജിറ്റല്‍ ആര്‍ട്ടിന്റെ സാധ്യതകള്‍ ക്രിയാത്മകമായി വിനിയോഗിച്ച് ലോക് ഡൗണ്‍ രസകരമാക്കുകയാണ് മുഗു സങ്കായം കരമളി സീതി ഹാജിയുടെ മകനായ ഹബീബ് മളി. ലോക് ഡൗണില്‍ കഴിഞ്ഞ ഒരോ ദിവസവും വളരെ ക്രിയാത്മകാമായി തന്റെ മൊബൈലിലൂടെ വരച്ചിടുകയാണ് ഹബീബ്.
പ്രധാന ദിവസങ്ങളിലൊക്കെയും ആ ദിവസവുമായി ബന്ധപ്പെട്ട വരകളില്‍ മുഴുകും. അത് സോഷ്യല്‍ മീഡിയയിലൂടെ കൂട്ടുകാര്‍ക്ക് പങ്കുവെക്കുകയും ചെയ്യും. ഞായറാഴ്ച കാസര്‍കോട് രൂപീകൃതമായി 36 വര്‍ഷം തികയുമ്പോള്‍ സ്വന്തം ജില്ലയുടെ പ്രധാന സംഭവ വികാസങ്ങള്‍ ഒരൊറ്റ കാന്‍വാസിലാക്കി ഡൂഡില്‍ ആര്‍ട്ട് ഒരുക്കിയിരിക്കുകയാണ് ഹബീബ്.
ഷാര്‍ജയില്‍ അല്‍ തജ്റുബ വാച്ച് കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ് ഈ കലാകാരന്‍. ഡിഫോര്‍ട്ട് ഓണ്‍ലൈന്‍ എന്ന ഫ്രീലാന്‍സ് ഡിസൈനിംഗ് സംരംഭകരുമായി സഹകരിച്ച് വരയുടെ സാധ്യതകളെ സ്വയം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ യുവ കലാകാരന്‍. അനുജന്‍ അജ്മലും പെന്‍സില്‍ ഡ്രോയിംഗുമായി ചിത്ര രചന രംഗത്ത് തിളങ്ങുന്നു.
Keywords: News, Puthige, Kasaragod, Kerala, Drawing, kasargod celebrates its 36th birthday today