വിദേശികളും അറിയണം മലയാളികളുടെ മഹത്വം; കേരളം നമ്പര്‍ വണ്‍ പ്രചാരണവുമായി കാസര്‍കോട് സ്വദേശിയുടെ യൂറോപ്യന്‍ പര്യടനം
Aug 27, 2017, 14:58 IST
കാസര്‍കോട്:(www.kasargodvartha.com 27/08/2017) സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കേരളം നമ്പര്‍ വണ്‍ ക്യാമ്പെയിന്റെ പ്രചാരണത്തിനായി ദുബൈയില്‍ നിന്നും കാസര്‍കോട് സ്വദേശിയായ യുവാവ് യൂറോപ്പിലെത്തി. ഹൊസ്ദുര്‍ഗ് തെരുവത്ത് സ്വദേശിയും കഴിഞ്ഞ നാല് വര്‍ഷമായി ദുബൈയില്‍ ജോലിക്കാരനുമായ വിപിന്‍ കുമാറാണ് കേരളത്തെ ഉയര്‍ത്തിക്കാട്ടുന്ന ക്യാമ്പെയിനുമായി യൂറോപ്യന്‍ പര്യടനം നടത്തുന്നത്. പോളണ്ടില്‍ നിന്ന് ആരംഭിച്ച പ്രചാരണം യൂറോപ്പിലെ 10 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പൂര്‍ത്തിയാക്കും.
തൊടുപുഴ സ്വദേശിയും ഡിസൈനറുമായ സജിത്ത് പ്രഭന്‍ ഫേസ്ബുക്കില്‍ തുടങ്ങി വെച്ച 'കേരളം നമ്പര്‍ വണ്‍' ക്യാമ്പെയിന്‍ ആശയവുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച് കേരളത്തിന്റെ മഹത്വം വിദേശികള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് വിപിന്‍ യാത്ര തുടങ്ങിയത്. പാരിസ്, ബര്‍ലിന്‍, ആംസ്റ്റര്‍ ഡാം, സ്വിറ്റ്സര്‍ലന്റ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വിദേശികള്‍ക്കൊപ്പം മലയാളികളുമായും വിപിന്‍ സംവദിക്കും.
ഉയര്‍ന്ന ജീവിത നിലവാരം, പൂര്‍ണമായും ഡിജിറ്റലായ സംസ്ഥാനം, സാക്ഷരതയില്‍ ഒന്നാം സ്ഥാനം തുടങ്ങിയ ആശയങ്ങള്‍ മറ്റു രാജ്യക്കാരായ വിവിധ ആളുകളുമായി പങ്കുവെയ്ക്കാനാണ് വിപിന്‍ ഉദ്ദേശിക്കുന്നത്. പോളണ്ടും, നോര്‍വയും, സ്വീഡനും, ഡെന്മാര്‍ക്കും കഴിഞ്ഞ് ജര്‍മനിയിലൂടെയാണ് ഇപ്പോള്‍ യാത്ര നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Social-Media, Dubai, Campaign, Natives, Kasaragodan's European tour with Kerala No1 Campaign