city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Improvement | കാസര്‍കോട് നഗരത്തിൽ വൈദ്യുതി കമ്പികള്‍ മാറ്റി എബിസി ലൈനുകള്‍ സ്ഥാപിക്കും; ഇടക്കിടെയുള്ള വൈദ്യുതി മുടക്കത്തിന് പരിഹാരമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍

Kasaragod to Upgrade Power Lines, Alleviate Frequent Outages
Photo: Arranged

● പദ്ധതി അടുത്ത ആഴ്ച ആരംഭിക്കും
● ദ്രവിച്ച പോൾ പോസ്റ്റുകളും മാറ്റും
● നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

കാസർകോട്: (KasargodVartha) നഗരത്തിലെ പഴയ വൈദ്യുതി കമ്പികൾ മാറ്റി എബിസി കമ്പികൾ സ്ഥാപിക്കുന്ന പദ്ധതിക്ക് അടുത്ത ആഴ്ച തുടക്കമാവും. ഇതോടെ നഗരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നീ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അറിയിച്ചു. 

Kasaragod to Upgrade Power Lines, Alleviate Frequent Outages

അടുത്തയാഴ്ച ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും വൈദ്യുതി ലൈനുകള്‍ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുക. ദ്രവിച്ച പോൾ പോസ്റ്റുകൾ മാറ്റി പുതിയ പോസ്റ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ഒപ്പം നടക്കും. നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, കൗന്‍സിലര്‍മാരായ രഞ്ജിത എ, ശ്രീലത എം, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രവീന്ദ്രന്‍ എ.വി, അസിസ്റ്റന്റ് എഞ്ചിനീയര്‍ എസ്.വി ബിജു, ഇലക്ട്രികല്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍മാരായ രമേഷ് കെ, ഫാത്തിമത്ത് തന്‍വീറ തസ്നീം എ, അഷ്റഫ് എടനീര്‍, കാസര്‍കോട് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇല്ല്യാസ് ടി.എ, റഫീഖ് കെ.എം തുടങ്ങിയവര്‍ സംബന്ധിച്ചു. 

പ്രവൃത്തി നടക്കുന്ന സമയത്ത് നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ്, ഫസ്റ്റ് ക്രോസ് റോഡ്, സെക്കൻഡ് ക്രോസ് റോഡ്, എം.ജി റോഡ്, ഫോര്‍ട്ട് റോഡ്, മാര്‍ക്കറ്റ് റോഡ് ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്നും എല്ലാ വ്യാപാരികളും പ്രവൃത്തിയുമായി സഹകരിക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു

#Kasaragod #PowerUpgrade #Kerala #Electricity #Development

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia