തളിപ്പറമ്പില്‍ ബൈക്കപകടത്തില്‍പെട്ട കാസര്‍കോട്ടെ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
Mar 16, 2020, 14:03 IST
കാസര്‍കോട്: (www.kasargodvartha.com 16.03.2020) തളിപ്പറമ്പില്‍ ബൈക്കപകടത്തില്‍പെട്ട കാസര്‍കോട്ടെ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ചൂരി സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫായിസ് (16)ആണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്നത്.
ശനിയാഴ്ച രാത്രിയാണ് രണ്ട് ബൈക്കുകളിലായി മറ്റു മൂന്ന് സുഹൃത്തുക്കളോടൊപ്പം ഫായിസ് കണ്ണൂരിലേക്ക് കളി നോക്കാനായി പുറപ്പെട്ടത്. യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടത്തില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഫായിസിനെ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ബന്ധുക്കളെത്തി മംഗളൂരുവിലേക്ക് മാറ്റി. ഇവിടെ നിന്നും മംഗളൂരുവിലെ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവരും കൈയ്യൊഴിഞ്ഞതോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
Keywords: Kasaragod, News, Kerala, Injured, Accident, hospital, Student, Kasaragod native seriously injured in accident < !- START disable copy paste -->