city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഡോ. സഫ്വാന്‍ സുലൈമാന്‍ കാവില്‍

ദുബൈ: (www.kasargodvartha.com 27.07.2021) യു എ ഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ചൗക്കി കാവുഗോളിയിലെ ഡോ. സഫ്വാന്‍ സുലൈമാന്‍ കാവില്‍. ദുബൈ മുഹൈസിന (നാല്) ലുലു വിലേജിലെ ഡോകിബ് ക്ലിനികിലെ ദന്തഡോക്ടറാണ് സഫ് വാന്‍. ആരോഗ്യരംഗത്തെ സേവന മികവ് പരിഗണിച്ചാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
                                          
യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി ഡോ. സഫ്വാന്‍ സുലൈമാന്‍ കാവില്‍

രണ്ട് വര്‍ഷമായി ഡോകിബ് ക്ലിനികില്‍ സേവനമനുഷ്ഠിക്കുന്ന സഫ് വാന്‍ കോവിഡ് കാലത്ത് ദുബൈയിലെ ആതുരസേവന രംഗത്ത് സജീവമായിരുന്നു. യുഎഇയിലെ നിക്ഷേപകര്‍ക്കും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കുമാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്.

ലഭിച്ച പദവിയില്‍ ഏറെ സന്തോഷവാനാണെന്ന് ഡോ. സഫ്വാന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 'ഞാന്‍ ഈ നിലയില്‍ എത്താന്‍ കാരണം എന്റെ മാതാപിതാക്കളാണ്. പിതാവ് ആണ് എല്ലാ കാര്യത്തിലും എന്റെ കരുത്ത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികളുമായി ഇടപെടാറുണ്ട്. ക്ലിനികില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷിറിയ കുനിലില്‍ നിന്ന് എസ് എസ് എല്‍ സിയും ചട്ടഞ്ചാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് ടൂവും പൂര്‍ത്തിയാക്കിയ സഫ്വാന്‍ യേനെപോയ ഡെന്റല്‍ കോളജില്‍ ബി ഡി എസും എം ഡി എസും പൂര്‍ത്തിയാക്കി. കാവുഗോളി ചൗക്കിയിലെ സത്താര്‍ എസ് കാവില്‍ - ഉമ്മുകുല്‍സു സ്രാങ്ക് ദമ്പതികളുടെ മകനാണ്. ഭാര്യ ഫാത്വിമ ഫര്‍ഹാന ദുബൈ ആരോഗ്യ വിഭാഗത്തില്‍ ദന്തഡോക്ടറാണ്. ഏക മകള്‍ ഇനായ ഉമ്മുകുല്‍സു.

ദുബൈയിലെ ഏറ്റവും വലിയ സര്‍കാര്‍ സേവന ദാതാക്കളായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് ആണ് ഡോ. സഫ് വാന്റെ ഗോള്‍ഡന്‍ വിസാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഓപറേഷന്‍സ് മാനജര്‍ പി എം അബ്ദുര്‍ റഹ്മാന്‍, ബിസിനസ് ഡയറക്ടര്‍ ഫാരിസ് ഫൈസല്‍, ഗോള്‍ഡന്‍ വിസ കോ ഓര്‍ഡിനേറ്റര്‍ റഫീഖ് അബ്ദുര്‍ റഹ്മാന്‍, ആദില്‍ സാദിഖ്, മാധ്യമപ്രവര്‍ത്തകന്‍ സാദിഖ് കാവില്‍, ഫിറോസ് ഖാന്‍ സ്വാലിഹ്, സി എല്‍ ഇര്‍ഫാന്‍ ഹനീഫ്, ഫൈസല്‍ സാലിഹ്, ഫാസില്‍ സാലിഹ് സംബന്ധിച്ചു .

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ കോവിഡ് കാലത്തെ നിസ്തുലമായ ത്യാഗ സന്നദ്ധതയ്ക്കുള്ള ആദരവ് കൂടിയാണ് 10 വര്‍ഷത്തെ ഡോക്ടര്‍സ് ഗോള്‍ഡന്‍ വിസയെന്നും, ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കാന്‍ ഡോക്ടര്‍മാരെ സഹായിച്ചതും ആതുരസേവന രംഗത്ത് പ്രവാസി സമൂഹത്തില്‍ ഇ സി എച് നടത്തി വരുന്ന സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതാണെന്നും സി ഇ ഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു.


Keywords:  news, UAE, Dubai, kasaragod, Doctor, gold, Visa-scam, Chowki, hospital, public place, COVID-19, Time, kasargod Vartha, Social-Media, Kasaragod native Doctor get UAE Golden Visa.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia