Accident | കാസർകോട് സ്വദേശി തമിഴ് നാട്ടിൽ വെല്ലൂരിനടുത്ത് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
● മുക്കൂടിലെ കുഞ്ഞ ഹ്‌മദ് ഖാദിരിയാണ് മരിച്ചത്.
● ട്രെയിനിൽ ഓടിക്കയറവെയാണ് അപകടം സംഭവിച്ചത്
● മൃതദേഹം വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) തമിഴ് നാട്ടിൽ ട്രെയിൻ അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. മുക്കൂടിലെ കുഞ്ഞ ഹ്‌മദ് ഖാദിരി (72) യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ വെല്ലൂരിനടുത്തുള്ള കാട്പാടി റെയില്‍വേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മുക്കൂട് നിന്നും സുഹൃത്തുക്കൾക്കൊപ്പം തീർഥാടനത്തിന് പോയ കുഞ്ഞ ഹ്‌മദ് ഖാദിരി, കാട്പാടി സ്റ്റേഷനിൽ ട്രെയിൻ ചായ കുടിക്കാൻ പുറത്തിറങ്ങിയതായിരുന്നു.
ഇതിനിടയിൽ ട്രെയിൻ നീങ്ങിയതിനെ തുടർന്ന് ഓടിക്കയറുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവർ ഇതറിയാതെ യാത്ര തുടർന്നു. വഴിയിൽ വെച്ച് ഇദ്ദേഹത്തെ കാണാതായതോടെ അന്വേഷണം നടത്തിയപ്പോഴാണ് അപകടത്തിൽ പെട്ടതായി അറിയുന്നത്. മൃതദേഹം വെല്ലൂർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മുക്കൂടിൽ നിന്നും ബന്ധുക്കളും നാട്ടുകാരും വെല്ലൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഭാര്യ: ബീഫാത്വിമ. മക്കൾ: നസീർ, അബ്ദുൽ ഖാദർ, ശഫീഖ്, ശമീമ, നാസില. മരുമക്കൾ: ശിഹാബ്, ഹൈദരലി.
#trainaccident #kasargod #kerala #tamilnadu #pilgrimage #tragedy #rip