city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

1999-2000 കാലയളവില്‍ നടന്ന കവര്‍ച്ചയില്‍ പിടികൊടുക്കാതെ മുങ്ങിനടന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു

തളിപ്പറമ്പ്: (www.kasaragodvartha.com 08.02.2020) 1999-2000 കാലയളവില്‍ നടന്ന കവര്‍ച്ചയില്‍ പിടികൊടുക്കാതിരുന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് 19 വര്‍ഷത്തിനു ശേഷം അറസ്റ്റു ചെയ്തു. അബ്ദുല്‍ ഖാദര്‍ എന്ന ഷെയ്ഖിനെ (69)യാണ് തളിപ്പറമ്പ് സി ഐ സത്യനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. 1999-2000 കാലയളവില്‍ തളിപ്പറമ്പില്‍ നടന്ന ആറോളം കവര്‍ച്ചാക്കേസില്‍ പ്രതിയാണ് അബ്ദുല്‍ ഖാദര്‍. പോലീസ് പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞ പ്രതി പിന്നീട്
ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കാസര്‍കോട്ടുണ്ടെന്ന രഹസ്യവിവരമറിഞ്ഞെത്തിയ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

തളിപ്പറമ്പ് എസ് ഐ കെ പി ഷൈന്‍, എ എസ് ഐ അബ്ദുര്‍ റഉൗഫ്, സീനിയര്‍ സി പി ഒമാരായ സ്‌നേഹേഷ്, ബിനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

1999-2000 കാലയളവില്‍ നടന്ന കവര്‍ച്ചയില്‍ പിടികൊടുക്കാതെ മുങ്ങിനടന്ന കാസര്‍കോട് സ്വദേശിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തു

Keywords: Kasaragod, Kerala, news, Robbery, arrest, Police, Kasaragod native arrested after 19 years in Robbery case  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia