city-gold-ad-for-blogger

Sports Event | കാസര്‍കോട് നഗരസഭയുടെ 'സക്സസ് ഫിയസ്റ്റ': ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഫുട്ബോളുകള്‍ വിതരണം ചെയ്തു; 'മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കും'

Kasaragod Municipality's 'Success Fiesta': Footballs Distributed for Championship
Photo: Arranged

● വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. 
● 'സക്സസ് ഫിയസ്റ്റ' പദ്ധതിയുടെ ഭാഗമാണ് ഈ ഇനിഷ്യേറ്റീവ്.

കാസര്‍കോട്: (KasargodVartha) വിദ്യാർത്ഥികളുടെ കായിക വികാസത്തിന് ഊന്നൽ നൽകി സംഘടിപ്പിക്കുന്ന ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഭാഗമായി, പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഫുട്ബോൾ ബോളുകൾ വിതരണം ചെയ്യുന്ന ചടങ്ങ് നഗരസഭ വനിതാ ഭവനിൽ നടന്നു. കാസര്‍കോട് നഗരസഭയിലെ യു പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ ചാംപ്യൻഷിപ്പ്. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

വൈസ് ചെയർപേഴ്‌സൺ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലറും ചാമ്പ്യന്‍ഷിപ്പ് കോര്‍ഡിനേറ്ററുമായ സിദ്ധീഖ് ചക്കര, മറ്റു കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍ ഡി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാം, സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍, കായിക അദ്ധ്യാപകര്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഈ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നഗരസഭയുടെ വിദ്യാഭ്യാസ-കായിക പ്രോത്സാഹന പദ്ധതിയായ 'സക്സസ് ഫിയസ്റ്റ'യുടെ ഭാഗമാണ്. നഗരസഭയിലെ എല്ലാ സ്കൂളുകളിലെയും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾക്ക് ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. മികച്ച താരങ്ങളെ കണ്ടെത്തി നഗരസഭാ തലത്തില്‍ ടീം രൂപീകരിച്ച് അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നത്.

#Kasaragod #SuccessFiesta #StudentSports #Football #Municipality

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia