city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Demand | റീജ്യണൽ അനിമൽ ഹസ്‌ബെന്ററി സെന്റർ മാറ്റാനുള്ള തീരുമാനം റദ്ദാക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം

Photo: Arranged

● സർക്കാർ കൂടിയാലോചന നടത്തിയില്ല.
● ആശുപത്രികൾക്ക് ബുദ്ധിമുട്ടുണ്ടാക്കും.
● പൊതുജനങ്ങൾക്ക് ആശ്രയമായ സ്ഥാപനം.

 

കാസര്‍കോട്: (KasargodVartha) അണങ്കൂരിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെന്റർ (ആർ.എ.എച്ച്.സി) ഉദുമ മണ്ഡലത്തിലേക്ക് മാറ്റാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണിക്ക് അയച്ച കത്തിലാണ് ചെയര്‍മാന്‍ ഈ ആവശ്യം ഉന്നയിച്ചത്. യാതൊരുവിധ മുന്നറിയിപ്പോ ജനപ്രതിനിധികളുമായി ആലോചനയോ നടത്താതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി.

റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെന്റർ തദ്ദേശ സ്ഥാപനങ്ങളിൽ പശുക്കളുടെ വന്ധ്യതാ പരിശോധന ക്യാമ്പുകൾ, വിവിധ പ്രതിരോധ കുത്തിവെയ്പുകൾ തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ നിർവഹിക്കുന്ന സ്ഥാപനമാണ്. ഈ കേന്ദ്രം മാറ്റുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചകളും നടത്തിയിട്ടില്ല. കാസർകോട്, കാറഡുക്ക ബ്ലോക്കുകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മൃഗസംരക്ഷണ വിഭാഗത്തിലെ ആശുപത്രികൾക്കും വെറ്ററിനറി ഡിസ്പെൻസറികൾക്കും ഉപകേന്ദ്രങ്ങൾക്കും ഈ മാറ്റം വലിയ ബുദ്ധിമുട്ടുണ്ടാക്കും.

പൊതുജനങ്ങൾക്കും മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ ആശ്രയമായ സ്ഥാപനമാണ് അണങ്കൂരിലെ റീജ്യണൽ ആനിമൽ ഹസ്‌ബെന്ററി സെന്റർ. ഈ കേന്ദ്രം മാറ്റുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് സർക്കാർ അടിയന്തരമായി ഈ തീരുമാനം റദ്ദാക്കണമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം കത്തിലൂടെ അഭ്യർത്ഥിച്ചു.

Kasaragod Municipal Chairman Abbas Beegum has urged the government to withdraw its decision to relocate the Regional Animal Husbandry Center (RAHC) functioning in Anangoor to the Uduma constituency. He criticized the lack of prior notice or consultation with public representatives in a letter to Animal Husbandry Minister Chinchu Rani, highlighting the difficulties this move will cause for local animal husbandry institutions and the public.

#Kasaragod #AnimalHusbandry #KeralaGovernment #Protest #AbbasBeegum #RAHC

 

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub