കാസര്‍കോട് എം ജി റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തി തുടങ്ങി
Nov 8, 2018, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2018) കാസര്‍കോട് എം ജി റോഡ് മെക്കാഡം ടാറിംഗ് പ്രവര്‍ത്തി തുടങ്ങി. രാത്രി കാലങ്ങളിലാണ് പണി പുരോഗമിക്കുന്നത്. 1.10 കോടി രൂപ ചിലവഴിച്ചാണ് പഴയ പ്രസ് ക്ലബ്ബ് ജംഗ്ഷന്‍ മുതല്‍ താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക്ക് ഐലന്റ് വരേയാണ് മെക്കാഡം ടാറിങ്ങ് നടത്തുന്നത്. 1.200 മീറ്റര്‍ നീളത്തിലാണ് ആധുനിക രീതിയില്‍ മെക്കാഡം ടാറിഗ് നടത്തുന്നത്.
കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ റോഡ് സൗന്ദര്യവല്‍ക്കരണം നടത്തിയിരുന്നു. എന്നാല്‍ ജില്ലാ ആസ്ഥാന നഗരിയിലെ പ്രധാനപ്പെട്ട എം.ജി റോഡ് വര്‍ഷം തോറും നഗരസഭ അറ്റകുറ്റപണി നടത്താറുണ്ടെങ്കിലും മാസങ്ങള്‍ കഴിയുന്നതോടെ തകര്‍ന്ന് യാത്ര ദുരിതം വിതയ്ക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം വാഹന ഗതാഗതവും ദുഷ്‌ക്കരമാവുന്നു. മെക്കാഡം ടാറിംഗ് പൂര്‍ത്തിയാവുന്നതോടെ എം.ജി റോഡില്‍ ചില പാര്‍ക്കിംഗ് ഏരിയകളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Road, News, M.G. Road, Macadam tarring, Kasaragod MG Road Macadam tarring started