city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് മെഡിക്കല്‍ കോളജ് പണി ദ്രുതഗതിയില്‍; 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും എത്തി

ബദിയടുക്ക: (www.kasargodvartha.com 04.04.2020) കോവിഡ് പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജ് പണി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ നൂതന കോവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും എത്തിക്കഴിഞ്ഞു.

ഐസലേഷന്‍ വാര്‍ഡുകളും തീവ്ര പരിചരണ വിഭാഗങ്ങളുമാണ് ഒരുക്കുന്നത്. ആശുപത്രി ഉപകരണങ്ങള്‍, കിടക്കകള്‍, ഫര്‍ണിച്ചര്‍, മരുന്നുകള്‍ എന്നിവയ്ക്കായി ഏഴ് കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. നാലു നിലയുള്ള കെട്ടിടത്തില്‍ ഒന്നാമത്തെ നിലയിലെ വാര്‍ഡുകളില്‍ കട്ടിലുകളും തീവ്ര പരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാമെന്നാണ് കരുതുന്നത്.
കാസര്‍കോട് മെഡിക്കല്‍ കോളജ് പണി ദ്രുതഗതിയില്‍; 200 കിടക്കകളും 90 കട്ടിലും തീവ്രപരിചരണവിഭാഗത്തിലേക്കുള്ള 12 കട്ടിലുകളും എത്തി

രണ്ടാമത്തെ നിലയില്‍ ഡോക്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമിക്കാനുമുള്ള ഇടമാണ് തയാറാക്കുന്നത്. മെഡിക്കല്‍ കോളജില്‍ ഒ പി തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് മുറികള്‍ സജ്ജീകരിച്ചിരുന്നു. കോവിഡ് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പാര്‍പ്പിക്കുന്നതിനു ജില്ലയിലെ ആശുപത്രികളില്‍ 870 കിടക്കകള്‍ സജ്ജീകരിക്കുന്നതില്‍ 300 കിടക്കകള്‍ ഇവിടെയാണ്.

132 പേരാണ് കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. മൂന്ന് പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.


Keywords: Kasaragod, Kerala, News, Medical College, work, Kasaragod Medical college work in progress

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia