കാസര്‍കോട് മെഡിക്കല്‍ കോളജ് 2017ല്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി ശിവകുമാര്‍
Nov 4, 2014, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) ബദിയടുക്ക പെര്‍ളയില്‍ സ്ഥാപിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് 2017ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. സ്ത്രീകളുടെ സാമൂഹ്യആരോഗ്യ സുരക്ഷാ പദ്ധതി സീതാലയത്തിന്റെ കീഴിലുള്ള വന്ധ്യതാ നിവാരണ വിഭാഗം, ലഹരി വിമുക്തി വിഭാഗം എന്നിവയുടെ ഉദ്ഘാടനവും സിഗ്‌നേച്ചര്‍ ഫിലിം, പോസ്റ്ററുകള്‍ എന്നിവയുടെ പ്രകാശനവും ചൊവ്വാഴ്ച രാവിലെ മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളജിനായി 150 കോടി രൂപ നബാര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തരാമെന്ന് നബാര്‍ഡ് സമ്മതിച്ചതായും മന്ത്രി വെളിപ്പെടുത്തി. 25 കോടി രൂപ പ്രഭാകരന്‍ കമ്മീഷന്‍ പദ്ധതി ശുപാര്‍ശപ്രകാരവും മെഡിക്കല്‍ കോളജിനായി നീക്കിവെച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എല്ലാ ജില്ലകളിലും ഒരോ മെഡിക്കല്‍ കോളജുകള്‍ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഏതാനും ജില്ലകളില്‍ ഇതിനകംതന്നെ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രശ്‌നങ്ങളും പോരായ്മകളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടിയുള്ള ആശുപത്രിയുടെ പ്രവര്‍ത്തനം സ്ഥലം ലഭ്യമായാല്‍ ഉടന്‍ കാസര്‍കോട്ട് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയാവുന്ന വിധത്തില്‍ മുന്നേറുകയാണ്. എല്ലാ പഞ്ചായത്തിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തില്‍ നടപ്പാക്കിവരികയാണ്. ഇതിനുപുറമെ മലപ്പുറം വണ്ടൂരില്‍ ചേതന എന്നപേരില്‍ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേക ആശുപത്രി ആരംഭിച്ചത് യു.ഡി.എഫ്. സര്‍ക്കാറിന്റെ നേട്ടമാണ്.
ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല പ്രസംഗിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. ഡി. ബിജു കുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതം പറഞ്ഞു.

Keywords : Minister, VM Sivakumar, Kasaragod, Kerala, Medical College, N.A. Nellikunnu MLA, Kasaragod Medical college to open 2017.
Advertisement:
Advertisement: