ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; അതിര്‍ത്തി അടച്ചുതന്നെ, കൂടുതല്‍ പോലീസിനെ വിന്യസിച്ച് വെല്ലുവിളിയുമായി കര്‍ണാടക, ആംബുലന്‍സിനെയും കടത്തിവിടില്ല
Apr 2, 2020, 11:17 IST
കാസര്‍കോട്: (www.kasargodvartha.com 02.04.2020) കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് കര്‍ണാടക പാലിച്ചില്ല. തലപ്പാടി ചെക്‌പോസ്റ്റില്‍ കൂടുതല്‍ പോലീസിനെ കര്‍ണാടക വിന്യസിക്കുകയും ചെയ്തു. ഒരു ആംബുലന്‍സിനെയും കടത്തിവിടാതെ കര്‍ണാടകയുടെ ക്രൂരത തുടരുകയാണ്. ഏഴു പേരാണ് കാസര്‍കോട്ട് മതിയായ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്.
കേരള- കര്‍ണാടക അതിര്‍ത്തി തുറക്കാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് കര്‍ണാടക. കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നും വിവരമുണ്ട്. അതുവരെ ആംബുലന്‍സുകള്‍ പോലും കടത്തിവിടേണ്ടെന്നാണ് തീരുമാനം. കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവരെ പരിശോധിക്കാന്‍ തലപ്പാടിയില്‍ ഡോക്ടറെ ഉള്‍പ്പെടെ നിയമിച്ച ശേഷമാണ് നിലപാടുമാറ്റം.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് തലപ്പാടി വഴി മംഗളൂരുവിലെ ആശുപത്രികളിലേക്കു പോകാമെന്ന് കര്‍ണാടക നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും യാഥാര്‍ത്ഥ്യമായില്ല. രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ അനുമതിയോടെ മാത്രം യാത്ര അനുവദിക്കുമെന്നായിരുന്നു കര്‍ണാടക വ്യക്തമാക്കിയത്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് ദേശീയപാത തുറക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അടിയന്തര ചികിത്സാവശ്യത്തിനുള്ള യാത്രകള്‍ തടസപ്പെടുത്തരുതെന്നുള്ള ദേശീയ ദുരന്ത കൈകാര്യ മാര്‍ഗരേഖ പാലിച്ച് കേന്ദ്രം നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കേരള ഹൈക്കോടതിയുടെ അധികാരപരിധിയിലല്ലെന്നായിരുന്നു കര്‍ണാടകയുടെ വാദം. ഇതിനെയും കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്റെ മൗലികാവകാശം മാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Keywords: Kasaragod, Kerala, News, Karnataka, High-Court, Police, Ambulance, Kasaragod-Karnataka border not opened