city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election Gramasabha | കാസർകോട് കലക്ടറുടെ 'ഇലക്ഷൻ ഗ്രാമസഭ': മരണപ്പെട്ട 5563 ആളുകളുടെ പേര് വോട്ടർ പട്ടികയിൽ കണ്ടെത്തിയത് ചർച്ചയായി

Photo Credit: Facebook/District Collector Kasaragod

● ഉദുമ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ 
● കെ ഇമ്പശേഖറിന്റെ 'ഇലക്ഷൻ ഗ്രാമസഭ' ശ്രദ്ധ നേടുന്നു
● സംസ്ഥാന തലത്തിൽ മാതൃകയാക്കാൻ തിരഞ്ഞെടുപ്പ് കമീഷൻ 

കാസർകോട്: (KasargodVartha) സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ ജില്ലാ കലക്ടർ കെ ഇമ്പശേഖറിന്റെ 'ഇലക്ഷന്‍ ഗ്രാമസഭ' വാർത്തകളിൽ നിറയുന്നു. ഇത് മാതൃയാക്കാൻ സംസ്ഥാനതലത്തിൽ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം തുടങ്ങിയതിനിടെ രണ്ടാമത് ഇലക്ഷൻ ഗ്രാമസഭയും ജില്ലയിലെ 983 ബൂത്തുകളിലും ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

ഇലക്ഷൻ ഗ്രാമസഭയിൽ ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5563 മരണപ്പെട്ട വോട്ടർമാരെ കണ്ടെത്തിയത് ചർച്ചയായി. ആസന്നമായ തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ജില്ലാ കലക്ടർ വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ ഇലക്ഷൻ ഗ്രാമസഭ വിളിച്ചു ചേർക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിൽ 991 മരണപ്പെട്ടവരുടെ പേരുകൾ വോട്ടർ ലിസ്റ്റിൽ കണ്ടെത്തി. ഇത് ഒഴിവാക്കാൻ തുടർനടപടികൾ ഉണ്ടാകും. കാസർകോട് മണ്ഡലത്തിൽ 1261 മരണപ്പെട്ടവരുടെ പേരാണ് വോട്ടർ ലിസ്റ്റിൽ കണ്ടെത്തിയത്. ഉദുമയിൽ 1291, കാഞ്ഞങ്ങാട് 1135, തൃക്കരിപ്പൂരിൽ 985 എന്നിങ്ങനെയാണ് വോട്ടർ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്ന മരണപ്പെട്ടവരുടെ എണ്ണം. ഇത് കൂടാതെ ബൂത്ത് പരിധിയിൽ താമസമില്ലാത്തവരും സ്ഥലം മാറിപ്പോയവരും ഇലക്ഷൻ ഗ്രാമസഭയുടെ ഭാഗമായി പേരുകൾ നീക്കം ചെയ്യപ്പെടും.

ജില്ലയിൽ 'മരണപ്പെട്ടവർ' വോട്ട് ചെയ്യുന്നത് നേരത്തെ തന്നെ വ്യാപകമായ പരാതികളാണ്. തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്നു വരുന്നത് കോടതിയിൽ പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. മഞ്ചേശ്വരത്ത് നേരിയ വോട്ടിന് പരാജയപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നൽകിയ ഹർജിയിൽ ഇപ്പോഴും കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. 

ജീവിച്ചിരിക്കുന്നവരെ തന്നെ 'മരിച്ചു' എന്ന് കാണിച്ചായിരുന്നു സുരേന്ദ്രൻ അന്ന് പരാതി നൽകിയിരുന്നത്. പരാതിക്കാർ നേരിട്ട് കോടതിയിൽ ഹാജരായതോടെയാണ് ഈ വാദം പൊളിഞ്ഞത്. ഇത് മഞ്ചേശ്വരത്ത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് ഇലക്ഷന്‍ ഗ്രാമസഭ 2.0 നടത്തിയതിന്റെ ഭാഗമായി 5563  മരണപ്പെട്ട വോട്ടര്‍മാരെ കണ്ടെത്താന്‍ സാധിച്ചത്.

2324 ബൂത്ത് ലെവല്‍ ഏജന്റ് മാരും 2724 വോട്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഗ്രാമസഭയില്‍ 423 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 384 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. കാസര്‍കോട് മണ്ഡലത്തില്‍ നടന്ന  ഇലക്ഷന്‍ ഗ്രാമസഭയില്‍  416 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 371 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. ഉദുമ മണ്ഡലത്തില്‍ നടന്ന  ഇലക്ഷന്‍ ഗ്രാമസഭയില്‍  508 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 771 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. 

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടന്ന  ഇലക്ഷന്‍ ഗ്രാമസഭയില്‍  457 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 398 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നടന്ന  ഇലക്ഷന്‍ ഗ്രാമസഭയില്‍  520 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 800 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കും.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

5563 deceased voters found in Kasaragod Collector's 'Election Gramasabha'. Voter list purification ahead of local body and assembly elections.

#VoterList, #ElectionGramasabha, #DeceasedVoters, #Kasaragod, #ElectionCommission, #KeralaElections

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub