കാസര്‍കോട് സിവില്‍ സ്റ്റേഷന്റെ പടിയിറങ്ങുന്നത് ജനങ്ങളെ തൊട്ടറിഞ്ഞ ജനസേവകന്‍
Jul 5, 2018, 16:10 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2018) കാസര്‍കോട് സിവില്‍ സ്റ്റേഷന്റെ പടിയിറങ്ങുന്നത് ജനങ്ങളെ തൊട്ടറിഞ്ഞ ജനസേവകന്‍. 2016 ഓഗസ്റ്റ് 17നാണ് കാസര്‍കോട് ജില്ലാ കലക്ടറായി ഇടുക്കി സ്വദേശി കെ. ജീവന്‍ ബാബു ചുമതലയേറ്റത്. അന്നുതൊട്ട് കാസര്‍കോടിന്റെ മുക്കും മൂലയിലുമെത്തി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് പരാതികളുമായി അലയുന്ന നിരവധി പേര്‍ക്ക് ആശ്വാസമായിത്തീര്‍ന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി തന്റെ സേവനം പ്രയോജനപ്പെടുത്താനും കലക്ടര്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതംപേറുന്ന നൂറു കണക്കിനാളുകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ കലക്ടര്‍ നടത്തിയ സേവനം ശ്ലാഘനീയമാണ്. ജില്ലയില്‍ പുതുതായി അനുവദിച്ച റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ഈ അവസരത്തില്‍ പറയുന്നത്.
തൊടുപുഴ സ്വദേശിയായ കെ. ജീവന്‍ ബാബു 2009 ല്‍ ഇന്ത്യന്‍ റവന്യൂ സവീസിലും 2010ല്‍ പശ്ചിമ ബംഗാളില്‍ ഐഎഎസ് ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. 2011 ലെ ഐഎഎസ് ബാച്ചിലുള്‍പ്പെട്ട അദ്ദേഹം തൃശൂരില്‍ അസി. കലക്ടറായാണ് കേരളത്തില്‍ ഔദ്യോഗിക പദവി ഏറ്റെടുത്തത്. പിന്നീട് കാഞ്ഞങ്ങാട് സബ്കലക്ടര്‍, എക്സൈസ് അസി. കമ്മീഷണര്‍, സര്‍വേ ഡയറക്ടര്‍, ബീവറേജസ് കോര്‍പറേഷന്‍ എംഡി, കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.
പ്രവര്‍ത്തന മികവു കണ്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ താല്‍പര്യ പ്രകാരമാണ് അദ്ദേഹത്തിന്റെ സ്വന്തം ജില്ലയായ കാസര്‍കോട് കലക്ടറായി വന്നത്. കാസര്‍കോട് നിന്നും മടങ്ങിപ്പോകുന്നത് സ്വന്തം ജില്ലയിലാണെന്ന സന്തോഷവും അദ്ദേഹത്തിനുണ്ട്.
Related News:
കാസര്‍കോട് കലക്ടര്‍ ജീവന്‍ ബാബു ഇനി നാട്ടുകാരുടെ കലക്ടര്‍; സ്ഥലം മാറ്റം കാസര്‍കോട്ട് പുതിയ കലക്ടറെ നിയമിക്കാതെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Collectorate, District Collector, Transfer, Kasaragod District collector K. Jeevan Babu transferred to Idukki
< !- START disable copy paste -->