city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seized | കേരള തീരത്ത് അനധികൃത മീൻപിടുത്തം; 2 കർണാടക ബോടുകൾ പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

Karnataka fishermen's boats seized

*കേരള സമുദ്ര മീൻപിടുത്ത നിയന്ത്രണ നിയമപ്രകാരമാണ് നടപടി

നീലേശ്വരം: (KasargodVartha) ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ, ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങിൽ പിടിച്ചെടുത്ത രണ്ട് കർണാടക ബോടുകളുടെ ഉടമകളിൽ നിന്നും വ്യാഴാഴ്ച നടന്ന നടപടികൾക്ക് ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂടി ഡയറക്ടർ കെ എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മീൻപിടുത്ത നിയന്ത്രണ നിയമപ്രകാരം (KMFR Act) നടപടി സ്വീകരിച്ചത്. കർണാടക ബോടുകളായ അലീസ, സാഗർ സമ്പത്ത് എന്നീ ബോടുകളാണ് തൃക്കരിപ്പൂർ തീരത്ത് 12 നോടികൽ മൈലിനുള്ളിൽ ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ പിടികൂടിയത്.  ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ ആർ ജുഗ്നുവിന്റെ നിർദേശപ്രകാരം ഫിഷറീസ് അസിസ്റ്റൻ്റ് രജിസ്ട്രാർ സി പി ഭാസ്കരന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘമാണ് ബോട് പിടികൂടിയത്. 

Karnataka fishermen's boats seized

മറൈൻ എൻഫോഴ്സ്മെന്റ് എസ് സി പി ഒ വിനോദ് കുമാർ,ഷിറിയ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് സി പി ഒ സൂരജ്, കോസ്റ്റൽ വാർഡൻ സജിൻ, തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ് സി പി ഒ സുധീർ, കോസ്റ്റൽ വാർഡൻ അനുകേത്, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബേക്കൽ എസ് സി പി ഒ രാജീവൻ, എസ് സി പി ഒ  പവിത്രൻ, റെസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, ധനീഷ്, അക്ബർ അലി, പ്രീജിത്ത്, ബിനീഷ് സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia