city-gold-ad-for-blogger

കലാകേരളത്തിന് അരവത്തിന്റെ സമ്മാനം; കണ്ണൻ പാട്ടാളി സ്മാരക മന്ദിരവും ആംഫി തിയറ്ററും പ്രൗഢിയോടെ

Mattannur ShankaranKutty Marar inaugurating Kannan Pattali Memorial Building in Aravath.
Photo: Arranged

● വേങ്ങയിൽ തറവാടിന് ദേശീയ പുരസ്‌കാരം ലഭിച്ചു.
● മട്ടന്നൂരിനും നസീറിനും ഭാവ ഭാരതി പുരസ്‌കാരം നൽകി.
● ജില്ലാ പഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനം ചെയ്തു.
● സമന്യയ 2025 ന്റെ ഭാഗമായി തെയ്യം സെമിനാർ നടന്നു.

 

പാലക്കുന്ന്: (KVARTHA) അരവത്ത് കണ്ണൻ പാട്ടാളി സ്മാരക മന്ദിരവും ആംഫി തിയറ്ററും നാടിന് സമർപ്പിച്ചു. സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ആംഫി തിയറ്ററിൻ്റെ ഉദ്ഘാടനം നസീർ വെളിയിലും നിർവ്വഹിച്ചു. ഡോക്ടർ എ എം ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വേങ്ങയിൽ തറവാടിന് ദേശീയ പുരസ്‌കാരം ലഭിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്കും നസീർ വെളിയിലിനും ഭാവ ഭാരതി പുരസ്‌കാരം ഇ ചന്ദ്രശേഖരൻ എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി ബേബി ബാലകൃഷ്ണൻ ട്രസ്‌റ്റ് വെബ് സൈറ്റ് പ്രകാശനം ചെയ്തു. അഡീഷണൽ എസ്പി പി ബാലകൃഷ്‌ണൻ നായർ, ഹരിപ്രിയ പി നമ്പ്യാർ, കാർട്ടൂണിസ്റ്റ് ഗഫൂർ, ശ്യാംകുമാർ പുറവങ്കര, കെ രാമചന്ദ്രൻ, സുരേന്ദ്രൻ കുക്കാനം, റാഷിദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ, ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്‌മി, വൈസ് പ്രസിഡൻ്റ് കെ വി ബാലകൃഷ്‌ണൻ, ഗ്രന്ഥലോകം പത്രാധിപർ പി വി കെ പനയാൽ, പി ആർ പുഷ്‌പാവതി, പി വി ഭാസ്‌ക്ക‌രൻ, കെ വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. എ കെ ഉദയഭാനു സ്വാഗതവും നാസർ തിരുവക്കോളി നന്ദിയും പറഞ്ഞു. പുല്ലാംകുഴി കച്ചേരിയും നൃത്ത നാടകവും അരങ്ങേറി.

സമന്യയ 2025 തിയറ്റർ ഫെസ്‌റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച തെയ്യം ദേശീയ സെമിനാർ സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോക്ടർ എ എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ വി കണ്ണൻ പ്രഭാഷണം നടത്തി. മധു മുതിയക്കാൽ സ്വാഗതവും വി വി സുകുമാരൻ നന്ദിയും പറഞ്ഞു. സെമിനാറുകളിൽ കെ വി കുഞ്ഞിരാമൻ, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, ഡോക്ടർ സജീവൻ എന്നിവർ അധ്യക്ഷത വഹിച്ചു. കെ വി കൃഷ്‌ണൻ കുറ്റിക്കോൽ, കെ ദാമോദരൻ, പി ഡി സീമ, രാമകൃഷ്ണ‌ൻ മോനാച്ച, പി പി കരുണാകരൻ, വേണു പണിക്കർ കാനായി, ദിവാകരൻ വിഷ്‌ണുമംഗലം, നാലാപ്പാടം പത്മനാഭൻ, ബാലകൃഷ്‌ണൻ ചെർക്കള, എം സുരജ്, ഡോക്ടർ പി കൃഷ്‌ണദാസ്, ഡോക്ടർ പി മഞ്ജുള, ഡോക്ടർ രസ്‌ന പാട്ടാളി, ഭാസ്‌ക്ക‌രൻ കവിവേടകം, സുരേഷ് ബളാൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മധു പണിക്കർ നന്ദി പറഞ്ഞു.

ഞായറാഴ്ച രാവിലെ സെമിനാർ നടന്നു.വൈകുന്നേരം നടന്ന അനുസ്മരണ യോഗവും നാട്യാചാര്യ പ്രതിഭാ പുരസ്‌കാര വിതരണവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം ഏഴിന് കഥകളി അരങ്ങേറ്റവും കഥകളി അവതരണവും നടന്നു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഷെയർ ചെയ്യുക! നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

Summary: The Kannan Pattali memorial building and amphitheatre were inaugurated in Aravath, Palakkunnu, marking a significant contribution to Kerala's art and culture. Various artists and leaders attended the event.

#KeralaArts, #KannanPattali, #Aravath, #Amphitheatre, #MattannurShankaranKutty, #TheatreFestival

 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia