രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും
Mar 4, 2018, 11:32 IST
കാസര്‍കോട്:(www.kasargodvartha.com 04/03/2018) രഹസ്യ അറകളുള്ള കാറില്‍ 54 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒന്നും മൂന്നും പ്രതികളെ കോടതി 10 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഒന്നാംപ്രതി തളങ്കര കടവത്തെ ഹാരിസ്(45), മൂന്നാംപ്രതി തളങ്കര കെ കെ പുറത്തെ അബ്ദുല്‍
അസീസ്(53)എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്) ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതി കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തര്‍ഷാഫി ഒളിവില്‍ കഴിയുകയാണ്.
ഷാഫിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവനുഭവിക്കണം. 2013 മാര്‍ച്ച് 12നാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് അന്നത്തെ കാസര്‍കോട് എസ് ഐ എ വി ദിനേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍കോട് കറന്തക്കാട്ട് നടത്തിയ വാഹനപരിശോധന നടത്തുമ്പോള്‍ കഞ്ചാവ് കടത്തിവരികയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു.
ഇതോടെ പോലീസ് പിന്തുടരുകയും കാര്‍ മധൂര്‍ റോഡില്‍വെച്ച് പിടികൂടുകയുമായിരുന്നു. കാറിന്റെ രഹസ്യ അറകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അന്നത്തെ സി ഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Kanjavu, Accuse, Case, Court, Police, Investigation,kanjavu case; court ordered accused 10year imprison and one lakh fine