city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട്; തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, 40 ല്‍പരം വേദികള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.12.2018) അറുപതാമത് കൗമാര കലോത്സവത്തിന് കാഞ്ഞങ്ങാട് വേദിയാകുമെന്ന് ഉറപ്പായതോടെ കലോത്സവ വേദികള്‍ കണ്ടെത്താനുള്ള നീക്കം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. കാല്‍നൂറ്റാണ്ടിനു ശേഷമാണ് കാഞ്ഞങ്ങാട്ട് മഹാകവി പിയുടെ നാട്ടില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം വിരുന്നെത്തുന്നത്.
കലോത്സവത്തിനൊരുങ്ങി കാഞ്ഞങ്ങാട്; തയ്യാറെടുപ്പുകള്‍ ആരംഭിച്ചു, 40 ല്‍പരം വേദികള്‍ കണ്ടെത്തി

1991ല്‍ സംസ്ഥാന കലോത്സവം കാസര്‍കോട്ട് നടന്നതിന് ശേഷം ഇതുവരെയും ഈ അത്യുത്തര ദേശത്തെ കലോത്സവ വേദിയായി പരിഗണിച്ചില്ല. കലോത്സവത്തിന് കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലുമായി 40ല്‍പരം വേദികളാണ് കണ്ടെത്തിയിട്ടുള്ളത്. ഹൊസ്ദുര്‍ഗ് ടൗണ്‍ഹാള്‍, ടൗണ്‍ഹാള്‍ പരിസരം, ലിറ്റില്‍ ഫ്ളവര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഹൊസ്ദുര്‍ഗ് ഹയര്‍സെക്കന്‍ഡറി, ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയിലെ മൂന്ന് വേദികളും മൈതാനവും, പോളിടെക്നിക് കോളേജ് വേദിയും പോളി മൈതാനവും, കോട്ടച്ചേരി മുസ്ലിം ഓര്‍ഫനേജ് ഗ്രൗണ്ട്, കോട്ടച്ചേരിയിലെ തുളുച്ചേരി വയല്‍, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയവും മൈതാനവും, അജാനൂര്‍ ക്രസന്റ് ഹയര്‍സെക്കണ്ടറി മൈതാനവും പുതിയ ബ്ലോക്ക് പരിസരവും, മുച്ചിലോട്ട് സ്‌കൂള്‍ ഗ്രൗണ്ട്, സംസ്ഥാനപാതക്കരികില്‍ കോട്ടച്ചേരി ഓറഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ മൈതാനം, അതിഞ്ഞാല്‍ എംബിഎം കോമ്പൗണ്ട്, കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ട്, ആകാശ് ഓഡിറ്റോറിയം, സൂര്യ ഓഡിറ്റോറിയം, വ്യാപാര ഭവന്‍, പി സ്മാരക ഹാള്‍, മേലാങ്കോട്ട് സ്‌കൂള്‍ ഗ്രൗണ്ട്, മന്‍സൂര്‍ ആശുപത്രിക്ക് മുന്‍വശം നൂര്‍മഹല്‍ കോമ്പൗണ്ട്, കോട്ടച്ചേരി നയാബസാറിന് പിന്നിലുള്ള ഗ്രൗണ്ട്, അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള സ്ഥലം, മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയം, മാണിക്കോത്ത് കെ എച്ച് എം സ്‌കൂള്‍, കാഞ്ഞങ്ങാട് സൗത്ത് സ്‌കൂള്‍ ഗ്രൗണ്ട്, അലാമിപ്പള്ളി സര്‍ക്കസ് മൈതാനം, ഐങ്ങോത്ത് എക്സിബിഷന്‍ ഗ്രൗണ്ട്, നക്ഷത്ര ഓഡിറ്റോറിയം, അതിയാമ്പൂര്‍ ശ്രീലക്ഷ്മി ഓഡിറ്റോറിയം, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം, ലയണ്‍സ് ഹാള്‍,   മേലാങ്കോട്ട് എസ്എസ് ഓഡിറ്റോറിയം, കിഴക്കുംകര ഐശ്വര്യ ഓഡിറ്റോറിയം, പടന്നക്കാട്ടെ ബേക്കല്‍ ക്ലബ്ബ് പരിസരം തുടങ്ങിയ 40ല്‍പരം വേദികളാണ് കലോത്സവത്തിനായി ജില്ലാ ഭരണകൂടം കണ്ടെത്തി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളത്.

കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന് എതിര്‍വശം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നടന്ന തുളുച്ചേരി തരിശ് വയല്‍ പ്രധാന വേദിയാക്കാനും നിര്‍ദേശമുണ്ട്. ഇവിടെ നാലു വേദികള്‍ക്ക് ആവശ്യമായ സ്ഥലമുണ്ട്. വയലിന് നാലു വശത്തും റോഡ് സൗകര്യവുമുണ്ട്. തൊട്ടടുത്തുള്ള ആകാശ് ഓഡിറ്റോറിയത്തിലെ രണ്ട് ഡൈനിംഗ് ഹാളും പിറകിലുളള വിശാലമായ സ്ഥലവും ഭക്ഷണ ഹാളാക്കാമെന്നാണ് പ്രധാനപ്പെട്ട നിര്‍ദേശം. ഇതിനു പുറമെ പടന്നക്കാട് നെഹ്റു കോളേജ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ തുടങ്ങിയ മറ്റിടങ്ങളും വിവിധ വേദികളായി മാറിയേക്കും.

താമസ സ്ഥലത്തിനു വേണ്ടി 15ല്‍പരം സ്ഥാപനങ്ങളുടെ വിവരങ്ങളും പരിഗണനയിലുണ്ട്. കോട്ടച്ചേരി- പള്ളിക്കര മേല്‍പ്പാലങ്ങളുടെ പണി ഒരു വര്‍ഷത്തിനകം പൂര്‍ത്തിയായാല്‍ ഗതാഗതക്കുരുക്കും ഒഴിവായിക്കിട്ടും. കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത രാജ്യാന്തര വിമാനത്താവളം വഴി വ്യോമഗതാഗതവും എളുപ്പമായി. കഴിഞ്ഞ കലോത്സവം കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് നടത്തിയതിനാല്‍ ഇത്തവണ കലോത്സവം ജില്ലയുടെ മധ്യസ്ഥാനവും സാംസ്‌കാരിക കേന്ദ്രവുമായ കാഞ്ഞങ്ങാട്ട് വേണമെന്ന് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനുള്‍പ്പെടെ സര്‍ക്കാറിനോടും വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad Ready for School Kalolsavam, Kasaragod, Kanhangad, News, Kalolsavam, School-Kalolsavam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia