തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ
Mar 28, 2020, 19:35 IST
കാസര്‍കോട്: (www.kasargodvartha.com 28.03.2020) തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം നല്‍കി മാതൃക സൃഷ്ടിക്കുകയാണ് കാഞ്ഞങ്ങാട് നഗരസഭ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ, ഭക്ഷണം കിട്ടാതെ അലയുന്ന തെരുവ് നായ്ക്കള്‍ക്കാണ് ഇവര്‍ ഭക്ഷണം നല്‍കിയത്. തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം ഉറപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്നാണിത്.
സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം കമ്മ്യൂണിറ്റി കിച്ചണ്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചും കാഞ്ഞങ്ങാട് നഗരസഭ അതിജീവനത്തിന്റെ നവ മാതൃകയ്ക്ക് തിരിതെളിക്കുകയാണ്. ജില്ലയിലെ മറ്റ് നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍ സജീവമാകുന്നതിന് മുന്നേ തന്നെ നിരവധിയാളുകള്‍ക്ക് ഭക്ഷണം നല്‍കി കാഞ്ഞങ്ങാട് നഗരസഭ മാതൃക കാണിച്ചിരുന്നു.
മാര്‍ച്ച് 27 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം ആവശ്യപ്പെട്ടെത്തിയ മുഴുവന്‍ ആളുകള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്ത് വരികയാണ്. മാര്‍ച്ച് 28 ന് മാത്രം 270 പേര്‍ക്ക് നഗരസഭ ഭക്ഷണം നല്‍കി. നഗര പരിധിയില്‍ താമസിക്കുന്ന അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ നേരത്തേ തന്നെ എത്തിച്ചു നല്‍കിയിരുന്നു. അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന നാലോളം അടുക്കളകള്‍ നഗരത്തിലുണ്ട്. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളോട് ചേര്‍ന്നാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അടുക്കളയിലേക്കുള്ള മുഴുവന്‍ സാധനങ്ങളും നഗരസഭ എത്തിച്ചു വരുന്നു.
തെരുവോരങ്ങളില്‍ കഴിയുന്ന അശരണരായവര്‍ക്ക് കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ അഭയ കേന്ദ്രമൊരുക്കി. അവര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കി വരികയാണ്. ഇവര്‍ക്കുള്ള ശുചിമുറി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച കേന്ദ്രത്തില്‍ ഇപ്പോള്‍ 22പേരാണ്കഴിയുന്നത്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ആരും തന്നെ പട്ടിണി കിടക്കേണ്ടി വരില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍ പറഞ്ഞു.
Keywords: Kasaragod, Kerala, News, Municipality, Kanhangad, Street dog, Kanhangad Municipality's food for Street dogs