പുത്തന്‍ ഗതാഗത പരിഷ്‌കാരവുമായി കാഞ്ഞങ്ങാട് നഗരസഭ
Aug 29, 2019, 12:06 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 29/08/2019) നഗരത്തില്‍ പുത്തന്‍ ഗതാഗത പരിഷ്‌കാരവുമായി കാഞ്ഞങ്ങാട് നഗരസഭ. സെപ്റ്റംബര്‍ 1 മുതല്‍ വാഹന യാത്രക്കാരും കാല്‍നടയാത്രക്കാരും ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങള്‍ പരിഷ്‌കാരത്തിന്റെ ഭാഗമായി നിലവില്‍ വരുന്നു. ഇനി മുതല്‍ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് വെറും ബസ് സ്റ്റോപ്പ് മാത്രമായിരിക്കും. ആളുകളെ ഇറക്കാന്‍ മാത്രമേ ഇനി പഴയ ബസ് സ്റ്റാന്‍ഡില്‍ ബസുകളെ അനുവദിക്കൂ. ബസില്‍ ആളുകളെ ഇനി കയറ്റുന്നത് പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് മാത്രമായിരിക്കണം.
സ്വകാര്യ വാഹനങ്ങള്‍ക്ക് പേ പാര്‍ക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെ മാത്രമേ സ്വകാര്യ വാഹനങ്ങളെ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. സര്‍വീസ് റോഡില്‍ വാഹനം നിര്‍ത്തിയിടാന്‍ അനുവദിക്കില്ല. ഇതില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ പ്രധാന ആവശ്യമായ യു ടേണ്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി നടപ്പിലാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നു നഗരസഭാധ്യക്ഷന്‍ വി.വി.രമേശന്‍ പറഞ്ഞു.
ഗതാഗത പരിഷ്‌കരണം പ്രധാന നിര്‍ദേശങ്ങള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Bus, Vehicles, Auto-rickshaw,Kanhangad municipality with new traffic reforms

- സെപ്തംബര്‍ 1 മുതല്‍ എല്ലാ ബസുകളും യാത്ര ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും പുതിയ സ്റ്റാന്‍ഡില്‍ ആയിരിക്കണം.
- ഇനി മുതല്‍ പഴയ സ്റ്റാന്‍ഡിന് ഉള്ളിലും പുറത്തും (ബസ് ബേയില്‍) ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
- നഗരത്തിലെ സര്‍വീസ് റോഡുകളില്‍ ഓരോ വാഹനങ്ങള്‍ക്കും പ്രത്യേകം പാര്‍ക്കിങ് ഇടം അനുവദിച്ചിട്ടുണ്ട്. അവിടെ മാത്രം നിര്‍ത്തിയിടുക.
- ബസുകള്‍ക്കു ഇനി മുതല്‍ ടിബി റോഡ് ജംക്ഷനില്‍ യുടേണ്‍ അനുവദിക്കില്ല.
- ട്രാഫിക് സര്‍ക്കിളില്‍ വലത്തോട്ട് (മാവുങ്കാല്‍ ഭാഗത്തേക്ക്) പോകേണ്ട ചെറു വാഹനങ്ങള്‍ പെട്രോള്‍ പമ്പിന് മുന്‍വശമെത്തിയാല്‍ വലത്തേ ട്രാക്കിലേക്ക് മാറുക (സ്ഥലം മാര്‍ക്ക് ചെയ്യും.) ഇടതു ട്രാക്കില്‍ നിന്നു വലത്തോട്ട് തിരിയുന്നത് ചെറുവാഹനങ്ങള്‍ ഒഴിവാക്കണം.
- ഓട്ടോകളുടെ സമാന്തര സര്‍വീസ് കര്‍ശനമായി തടയും.
- ഓട്ടോയില്‍ യാത്ര ചെയ്യേണ്ടവര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നു കയറുക.
- പ്രകടനങ്ങളും ജാഥകളും സര്‍വീസ് റോഡു വഴി മാത്രം നടത്തുക.