നാടിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന കാഞ്ഞങ്ങാട് നഗരസഭാ ബജറ്റ് അവതരിപ്പിച്ചു
Mar 27, 2018, 19:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.03.2018) 64 കോടി രൂപ വരവും 56 കോടി 34 ലക്ഷം രൂപ ചെലവും ഏഴുകോടി 68 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2018-19 വര്‍ഷത്തെ മതിപ്പ് ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്സണ്‍ എല്‍ സുലൈഖ അവതരിപ്പിച്ചു. മുഴുവന്‍ വാര്‍ഡുകളെയും ഒറ്റ യൂണിറ്റാക്കിക്കൊണ്ടുള്ള വികസനമാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്. കാഞ്ഞങ്ങാടിനെ സ്ത്രീ സൗഹൃദ നഗരമാക്കി മാറ്റാന്‍ 51 ലക്ഷം നീക്കിവെച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ നഗരമാക്കുന്നതിനായി സംസ്ഥാനത്ത് തന്നെ മാതൃകയായിട്ടുള്ള ഷീലോഡ്ജ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതിനായി 45ലക്ഷം രൂപയും നീക്കിവെച്ചു. സ്ത്രീ യാത്രീകര്‍ക്ക് നഗര വല്‍കൃത കേന്ദ്രങ്ങളില്‍ ശുചിമുറി, വിശ്രമ മുറി, മുലയൂട്ടല്‍ കേന്ദ്രം തുടങ്ങിയവ ഒരുക്കുന്നതിനായി ഷീ ലോഞ്ച് സ്ഥാപിക്കാന്‍ ആറുലക്ഷം രൂപയും വകയിരുത്തി.
നഗരസഭയെ കാര്‍ഷിക സമ്പന്നവും തരിശ് തരിഹതവുമാക്കുന്നതിനും വന്‍ പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുള്ളത്. തരിശ് നിലങ്ങളില്‍ നെല്‍കൃഷിക്കൊപ്പം പച്ചക്കറി കൃഷിക്കും ഊന്നല്‍ നല്‍കും. ഇതിനായി ഒരു കോടിയിലേറെ രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. കര്‍ഷകര്‍ക്ക് ധനസഹായം, തെങ്ങുകൃഷിക്ക് ജൈവവളം, രാസവളം, കര്‍ഷകര്‍ക്ക് ഇഞ്ചി മഞ്ഞള്‍ വിത്തുകള്‍, വാഴക്കന്ന്, സബ്സിഡി, ജലസേചന സൗകര്യം എന്നിവയും ലഭ്യമാക്കും. വിവിധ സ്ഥലങ്ങളില്‍ പമ്പ് ഹൗസുകള്‍ നിര്‍മ്മിച്ചും നിലവിലുള്ളത് നവീകരിച്ചും, കൈതോടുകള്‍ പുനര്‍നിര്‍മ്മിച്ചും വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചും കൃഷിക്ക് ജലസേചനം നല്‍കാനുള്ള പദ്ധതിയാണ് കാര്‍ഷിക മേഖലയില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. നഗരത്തെ മാലിന്യമുക്തമാക്കി മാറ്റാനുള്ള പദ്ധതിക്കും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. സ്ത്രീ സൗഹൃദത്തോടൊപ്പം നഗരത്തെ ബാലസൗഹൃദമാക്കി മാറ്റാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞ് വര്‍ഷം തോറും റിപ്പയര്‍ ചെയ്ത് ലക്ഷങ്ങളുടെ ബാധ്യത വരുത്തുന്നത് തടയാന്‍ നഗരത്തിലെ റോഡുകള്‍ കോണ്‍ക്രീറ്റ് പാകാനും നവീകരിക്കാനും ബഡ്ജറ്റില്‍ പ്രത്യേക പരാമര്‍ശിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും പട്ടികജാതി, പട്ടിക വര്‍ഗ്ഗങ്ങള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ ക്ഷേമത്തിനും വിപുലമായ പദ്ധതികളാണ് ബജറ്റിലുള്ളത്. രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനും പ്രത്യേക പദ്ധതി ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശത്തും ഉപ്പിലിക്കൈ, ചെമ്മട്ടംവയല്‍, പൈരടുക്കം, ആവിക്കര എന്നീ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാനും കുളം, തോട് ജലാശയ സംരക്ഷം പുനരുജ്ജീവനം, നിര്‍മ്മാണം, തീരദേശ ഫില്‍ട്ടര്‍ പോയിന്റ് കുടിവെളള ക്ഷാമം നേരിടുന്ന വാര്‍ഡുകളില്‍ പൈപ്പ് ലൈന്‍ വഴി കുടിവെള്ളം എത്തിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
അംഗണ്‍വാടി വര്‍ക്കര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അധിക വേതനം നല്‍കി അംഗണ്‍വാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അംഗണ്‍വാടി കെട്ടിടങ്ങള്‍ നവീകരിക്കുകയും ചെയ്യും. പൊതു വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ കൊണ്ടുവരും. സ്‌കൂളുകള്‍ക്ക് കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതിനായും പ്രത്യേകം തുക മാറ്റിവെച്ചിട്ടുണ്ട്. ബഡ്ജറ്റ് അവതരണ യോഗത്തില്‍ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Budget, Kanhangad, Kanhangad-Municipality, Kanhangad Municipal Budget introduced
< !- START disable copy paste -->