city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു ഡി എഫ് ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍; കടകള്‍ തുറന്നുപ്രവര്‍ത്തിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.10.2017) ഒക്ടോബര്‍ 16ന് യുഡിഎഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷനാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. അന്നേ ദിവസം കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പരിധിയിലെ മുഴുവന്‍ കച്ചവട സ്ഥാരനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൊവ്വാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താല്‍, ബന്ദ് എന്നിവയില്‍ നിന്നും പാല്‍, പത്രം, ആശുപത്രി, വിവാഹം മുതലായവയെ ഒഴിവാക്കുന്നതുപോലെ അവശ്യമേഖലയില്‍ ഉള്‍പ്പെടുത്തി വ്യാപാരമേഖലയെയും ഒഴിവാക്കണമെന്നും നേതാക്കള്‍ പറഞ്ഞു. വിനോദ യാത്രികരും അന്യദേശങ്ങളില്‍ നിന്നുള്ളവരും കൂടുതലായി എത്തിച്ചേരുന്ന കേരളത്തില്‍ ഹര്‍ത്താലിന്റെ പേരില്‍ കടകള്‍ അടച്ചിടുമ്പോള്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത്. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ സമരം ചെയ്യുന്നതും പ്രതിഷേധിക്കുന്നതും ബഹുഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുതെന്നും നേതാക്കള്‍ പറഞ്ഞു.

ഹര്‍ത്താല്‍ ദിവസം തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ജനങ്ങളുടെ പിന്തുണ ഉണ്ടാകണമെന്നും കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് സി യൂസുഫ് ഹാജി, ജില്ലാ സെക്രട്ടറി അശോകന്‍ പ്രണവം, വൈസ് പ്രസിഡണ്ട് കെ വി ലക്ഷ്മണന്‍, ട്രഷറര്‍ എ സുബൈര്‍, സെക്രട്ടറിമാരായ സി എ പീറ്റര്‍, പി അനില്‍കുമാര്‍, വിനോദ്, ഗിരീഷ് നായക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അതേ സമയം ഹര്‍ത്താലിനെതിരെയുള്ള സംഘടനാ തീരുമാനം യുഡിഎഫ് അനുകൂലികളായ കാഞ്ഞങ്ങാട്ടെ വ്യാപാരികളെ വെട്ടിലാക്കിയിട്ടുണ്ട്. യുഡിഎഫ് നേതാക്കളായ ഒട്ടേറെ വ്യാപാരികള്‍ കാഞ്ഞങ്ങാട്ടുണ്ട്.
യു ഡി എഫ് ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍; കടകള്‍ തുറന്നുപ്രവര്‍ത്തിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, UDF, Harthal, Kanhangad Merchants association against UDF Harthal

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia