വിജയ ബാങ്ക് കൊള്ള: അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘത്തിന്
Sep 28, 2015, 22:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28/09/2015) വിജയ ബാങ്കില്‍ നിന്നും 4.95 കോടിയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയും കൊള്ളയടിച്ച കേസിന്റെ അന്വേഷണം കാഞ്ഞങ്ങാട് ഡിവൈഎസ്പി ഹരിശ്ചന്ദ്ര നായിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നീലേശ്വരം സി.ഐ കെ.ഇ. പ്രേമചന്ദ്രനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ചന്തേര എസ്.ഐ എം രാജേഷ്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബാങ്കിന്റെ താഴത്തെ ആറ് കെട്ടിട മുറികള്‍ വാടകയ്‌ക്കെടുത്ത ഇസ്മാഈല്‍ എന്ന ആളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. സ്ഥിരമായി തൊപ്പി ധരിക്കാറുള്ള ഇസ്മാഈല്‍ കെട്ടിട ഉടമയ്ക്ക് എഗ്രിമെന്റിനൊപ്പം ഭാര്യയുടേതെന്ന് പറഞ്ഞ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇസ്മാഈലിന് കവര്‍ച്ചയില്‍ പങ്കുണ്ടെന്ന സംശയം ഇതോടെയാണ് ബലപ്പെട്ടത്. ഇയാളുടെ മൊബൈല്‍ നമ്പറിൽ വന്നതും പോയതുമായ കോളുകളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് മാസം മുമ്പാണ് ഇയാള്‍ കെട്ടിടത്തിലെ മുറികള്‍ വാടകയ്‌ക്കെടുത്തത്. ചെരുപ്പ് കടയും ഫാന്‍സി കടയും തുടങ്ങാനാണെന്നാണ് കെട്ടിട ഉടമയായ അപ്പു എന്നയാളെ അറിയിച്ചത്. ആഇശ എന്ന സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയാണ് എഗ്രിമെന്റിനൊപ്പം നല്‍കിയത്. ഇത് എവിടെ നിന്നെങ്കിലും വ്യാജമായി ഉണ്ടാക്കിയതാകാമെന്നാണ് കരുതുന്നത്.
കാസര്‍കോട് വീണ്ടും ബാങ്ക് കൊള്ള; ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും കവര്‍ന്നു

Related News:
വിജയ ബാങ്കിലുണ്ടായിരുന്നത് 7.5 കോടിയുടെ സ്വര്‍ണം; കെട്ടിടനിര്‍മ്മാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മുങ്ങി
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ള: കവര്‍ച്ചയ്ക്ക് പിന്നില്‍ 4 അന്യസംസ്ഥാന തൊഴിലാളികള്‍, മഞ്ചേശ്വരത്തെ ഇസ്മാഈലിനും കവര്‍ച്ചയില്‍ പങ്കെന്ന് സൂചന
Keywords : Cheruvathur, Bank, Robbery, Case, Police, Investigation, Kasaragod, DYSP.