city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലോത്സവ ചരിത്രത്തിലാദ്യമായി വിസ്മയ സഞ്ചാരവുമായി കലോത്സവ ടൂറിസം

കാഞ്ഞങ്ങാട്:  (www.kasargodvartha.com 23.11.2019) സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് വിസ്മയ കാഴ്ചകളിലേക്കുള്ള വിസ്മയ സഞ്ചാരത്തിന് വഴിതുറക്കുന്നു. കലോത്സവചരിത്രത്തിലാദ്യമായി കലോത്സവ ടൂറിസത്തിന്
സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് ബിആര്‍ഡിസിയുമായി സഹകരിച്ചു കൊണ്ട് ദൃശ്യവിസ്മയ കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. ഐങ്ങോത്തെ പ്രധാന വേദിക്ക് മുന്‍വശം ദേശീയ പാതയോട് ചേര്‍ന്ന് വിസ്മയ സഞ്ചാരം ബിനാലെ ഒരുക്കും. സംസ്ഥാനത്തെ 60 വര്‍ഷക്കാലത്തെ കലോത്സവം ചരിത്രത്തിലേക്കുള്ള കാഴ്ച സഞ്ചാരമാണ് ഇവിടെ ഒരുക്കുന്നത്.

കലോത്സവ ചരിത്രത്തിലാദ്യമായി വിസ്മയ സഞ്ചാരവുമായി കലോത്സവ ടൂറിസം

കളരിപ്പയറ്റ് പ്രദര്‍ശനത്തിനും ബിനാലെയുടെ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ക്കും ഇവിടം വേദിയാവും. ബിആര്‍ഡിസിയുടെ സഹകരണത്തോടെ അരയിപ്പുഴയില്‍ കയാക്കിങ്ങും ഒരുക്കുന്നുണ്ട്. കലോത്സവ നഗരിയില്‍ നിന്ന് കളിയാട്ടക്കാവുകളിലേക്കും ചരിത്ര സ്മാരകങ്ങളിലേക്കുള്ള യാത്രയും ഒരുക്കുന്നുണ്ട്. ജില്ലയിലെ കായല്‍ ടൂറിസത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തും. വെള്ളിയഴ്ച ഐങ്ങോത്തെ പ്രധാന വേദിക്ക് മുന്‍വശത്തായി ദേശീയപാതയോരത്ത് വിസ്മയ സഞ്ചാരം ബിനാലെക്കുള്ള നിലമൊരുക്കല്‍ നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.

വിസ്മസഞ്ചാരത്തിന്റെ ലോഗോ നഗരസഭ ചെയര്‍മാനും ബിആര്‍ഡിസി എംഡി ടി കെ മന്‍സൂറും ചേര്‍ന്ന് പ്രകാശനം ചെയ്തു. ദൃശ്യവിസ്മയ കമ്മിറ്റി കണ്‍വീനര്‍ സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌ഫോറം പ്രസിഡന്റ് ഇ വി ജയകൃഷ്ണന്‍, സെക്രട്ടറി ടി കെ നാരായണന്‍, പി എം അബ്ദുല്‍ നാസര്‍, ആര്‍കിടെക്ടുമാരായ സച്ചിന്‍, ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. ഹാറൂണ്‍ ചിത്താരി, ടൈറ്റസ് തോമസ്, കെ ഗോപി, എം ബി ഹനീഫ്, അനില്‍ പുളിക്കാല്‍, ഉണ്ണി കാട്ടുകുളങ്ങര, അന്‍വര്‍ ഹസന്‍, ബി മുകുന്ദ് പ്രഭു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Keywords:news, kasaragod, Kanhangad, kalolsavam, school, State, Tourism, Kalotsavam tourism Vismaya Sancharam; logo released 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia