കടലാടിപ്പാറ ഖനനത്തിനെതിരെ സമരം ശക്തമാക്കാന്‍ കര്‍മപദ്ധതി; റവന്യൂവകുപ്പും വിവാദത്തില്‍
Aug 2, 2017, 13:31 IST
നീലേശ്വരം:(www.kasargodvartha.com 02/08/2017) കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനം നടത്താന്‍ ലഭിച്ച അനുമതിയുടെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുന്നു. കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍പെട്ട കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് കളിമണ്‍ ഖനനം പുനരാംഭിക്കാന്‍ റവന്യൂവിഭാഗം താത്പര്യമെടുക്കുന്നുവെന്ന ആരോപണം ശക്തമാണ്. സി പി എം ഖനനത്തിനെതിരെ അതിശക്തമായി രംഗത്തുവരാന്‍ ഇതൊരു കാരണമാണ്.
റവന്യൂവകുപ്പിനെതിരെ ആഞ്ഞടിക്കുന്നതിലൂടെ ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന സി പി ഐയെ വെള്ളം കുടിപ്പിക്കാനാകുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാറിനും സി പി എമ്മിനുമെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചുകൊണ്ടിരിക്കുന്ന സി പി ഐയെ അടിക്കാന്‍ കടലാടിപ്പാറ വിഷയം ശക്തമായ ആയുധമാക്കി മാറ്റുകയെന്നതാണ് സി പി എം ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഖനനത്തിനെതിരെ സമരം സംഘടിപ്പിക്കാന്‍ രൂപീകരിച്ച സര്‍വ്വകക്ഷി ജനകീയസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നത് സി പി എമ്മാണ്. ആശാപുര കമ്പനിക്ക് വേണ്ടി ആഗസ്ത് അഞ്ചിന് നടത്തുന്ന പൊതുതെളിവെടുപ്പ് ബഹിഷ്‌ക്കരിക്കാനും തെളിവെടുപ്പ് നടക്കുന്ന നീലേശ്വരം ബ്ലോക്ക് ഓഫീസ് ഹാള്‍ ഉപരോധിക്കാനും സര്‍വ്വകക്ഷി ജനകീയ സമിതി തീരുമാനിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരും കമ്പനി ലോബിയും ഒത്തുകളിച്ചാണ് തെളിവെടുപ്പ് നടത്തുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആശാപുര കമ്പനിക്ക് 2007 ല്‍ നല്‍കിയ മൈനിംഗ് ലീസ് പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
2015 ജനുവരി 13ന് അന്നത്തെ ജില്ലാ കലക്്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി പ്രതിനിധികളുടേയും കമ്പനി ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ വ്യക്തമായ തെളിവുകളില്ലെങ്കില്‍ ഹിയറിങ് നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. അന്ന് കാഞ്ഞങ്ങാട് സബ് കലക്ടര്‍ ആയിരുന്ന ഇന്നത്തെ ജില്ലാ കലക്്ടര്‍ കെ ജീവന്‍ബാബുവിന്റെ നേതൃത്വത്തിലാണ് അഞ്ചിന് കമ്പനി പ്രതിനിധികളുമായി ഹിയറിങ് നടത്തുന്നത്. ഇഐഎ വിജ്ഞാപനത്തിന്റെ അന്തസത്തക്ക് നിരക്കാത്ത നടപടിയാണ് കലക്്ടര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. പദ്ധതി പ്രദേശത്തോ തൊട്ടടുത്ത് വച്ചോ തെളിവെടുപ്പ് നടത്തണമെന്ന നിബന്ധന സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് അട്ടിമറിച്ചാണ് 30 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു താലൂക്കില്‍ വച്ച് തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്നും ഇത് ജനങ്ങളെ ഒഴിവാക്കി കമ്പനിയെ സഹായിക്കാനാണെന്നും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ ബിധുബാല ആരോപിച്ചു. മാത്രവുമല്ല നിര്‍ദ്ദിഷ്ട ഖനനഭൂമിയില്‍ 82.65 ഏക്കര്‍ സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ കെഎസ്ഇബിക്ക് കൈമാറിയതും കെ ജീവന്‍ ബാബു ജില്ലാ കലക്്ടറായിരിക്കുമ്പോഴാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നു. കലക്ടര്‍ക്കെതിരെ സി പി എം രംഗത്തുവന്നത് ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
Related News:
കടലാടിപ്പാറ ഖനനത്തിനെതിരെ ജനകീയ സമരം ശക്തമാകുന്നു; ചൊവ്വാഴ്ച പഞ്ചായത്ത്തല കരിദിനം
Photo: File
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kasaragod, Panchayath, District Collector,Revenue department, Nileswaram block, Ashapura company, Panchayath president, Sollar park, Kadaladippara mining; revenue department in controversy