city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോളാര്‍ കേസന്വേഷണം ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിപക്ഷവുമായി രഹസ്യധാരണയുണ്ടാക്കി: കെ. സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 08.11.2017) സോളാര്‍ കേസന്വേഷണം ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിപക്ഷവുമായി രഹസ്യധാരണയുണ്ടാക്കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന സോളാര്‍ അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടിന്മേല്‍ തുടര്‍ നടപടിയെടുക്കാതെ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നത് യുഡിഎഫുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ്.

ശക്തമായ നടപടിയുണ്ടാകുമെന്ന് ആദ്യം ആവേശത്തോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അതില്‍ നിന്നും പിറകോട്ട് പോയിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന. കായല്‍ കൈയ്യേറ്റവും സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റവും നടത്തുകയും വയല്‍ നികത്തി നിയമം ലംഘിക്കുകയും ചെയ്ത ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് പിണറായി സോളാര്‍ അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ മരവിപ്പിക്കാന്‍ ശ്രമം നടത്തുന്നത്.

സോളാര്‍ കേസന്വേഷണം ഒതുക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രതിപക്ഷവുമായി രഹസ്യധാരണയുണ്ടാക്കി: കെ. സുരേന്ദ്രന്‍


ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിട്ടു കൂടിയും തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ പിണറായി തയ്യാറാകുന്നില്ല. വഴിവിട്ട പല ബന്ധങ്ങളും പുറത്തുവരുമെന്ന് ഭയന്നാണ് തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കാന്‍ പാടുപെടുന്നത്. തോമസ് ചാണ്ടിയുടെ രാജിക്ക് യുഡിഎഫും താത്പര്യം കാണിക്കുന്നില്ല. തോമസ് ചാണ്ടിക്കെതിരായ നീക്കത്തില്‍ നിന്നും പിന്മാറിയാല്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ തുടര്‍നടപടികള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാമെന്ന ധാരണയാണ് യുഡിഎഫുമായി പിണറായി ഉണ്ടാക്കിയിരിക്കുന്നത്.

ഇതോടെ പ്രതിപക്ഷം തോമസ് ചാണ്ടിക്കെതിരായ പ്രതിഷേധം മയപ്പെടുത്തിരിക്കുകയാണ്. ബിജെപി മാത്രമാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നത്. സോളാര്‍ കേസില്‍ സാമ്പത്തിക ക്രമക്കേട് മാത്രം അന്വേഷിക്കുക എന്ന നിലപാടില്‍ മുഖ്യമന്ത്രി എത്തിയതോടെ ഈ കേസ് അട്ടിമറിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:   Kasaragod, Kerala, Press meet, K.Surendran, Oommen Chandy, UDF, LDF, Pinarayi-Vijayan, High-Court, BJP,  K. Surendran against Pinarayi government.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia