Inauguration | ആഹ്‌ളാദം അലതല്ലി; കാസർകോട്ട് ബോബി ചെമ്മണ്ണൂർ ജ്വല്ലറി നടി അമലാ പോൾ ഉദ്ഘാടനം ചെയ്തു; 101 പവൻ വരെ സ്വർണം കടമായി വാങ്ങാം
● 101 പവൻ വരെ സ്വർണം കടമായി ലഭിക്കും.
● ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഇളവ്.
● തദ്ദേശ സ്ഥാപനങ്ങൾക്ക് ധനസഹായം നൽകി.
● ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ആളുകൾ പങ്കെടുത്തു.
കാസർകോട്: (KasargodVartha) പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ പുതിയ ഷോറൂം കാസർകോട് പ്രവർത്തനം ആരംഭിച്ചു. ആഹ്‌ളാദം അലതല്ലിയ അന്തരീക്ഷത്തിൽ നടി അമലാ പോൾ ആണ് ജ്വല്ലറിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
രണ്ട് ഗ്രാം മുതൽ നാലര കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാസർകോട് ജ്വല്ലറിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 50% ഇളവുണ്ട്. സാധാരണക്കാർക്ക് വേണ്ടി പണം അടച്ച് സ്കീം വഴി ആഭരണങ്ങൾ വാങ്ങാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിവാഹാവശ്യങ്ങൾക്ക് 101 പവൻ വരെ സ്വർണം കടമായി വാങ്ങാവുന്ന പുതിയ പദ്ധതിയും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ എല്ലാ ജ്വല്ലറിയിലും ഈ പദ്ധതി ഒരുക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് പവൻ വരെ സ്വർണം മാത്രമാണ് കടമായി നൽകിയിരുന്നത്. എല്ലാ ജ്വല്ലറി ഷോറൂമുകളിലും ഇതിനായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.
ഒരു വർഷം വരെയാണ് സമയം നൽകുന്നത്. ഇ എം ഐ വഴി തവണകളായി തിരിച്ചടക്കാവുന്നതാണ്. എല്ലാ വിഭാഗക്കാർക്കുമുള്ള സ്വർണത്തിൻ്റെ കളക്ഷൻസ് ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നൂറുകണക്കിന് ആളുകളാണ് ഉദ്ഘാടന പരിപാടിക്ക് എത്തിയത്. കാസർകോട് നഗരസഭയിലെ 38 വാർഡുകളിലെയും കൗൺസിലർമാർക്ക് 10000 രൂപ വീതം നൽകിയിട്ടുണ്ട്.
വാർഡിലെ പാവപ്പെട്ടവർക്ക് വേണ്ടി ഈ തുക കൗൺസിലർമാർക്ക് വിനിയോഗിക്കാം. ജ്വല്ലറിയുടെ പുതിയ വീഡിയോ അഡ്വെർടൈസ്മെൻ്റ് ലോഞ്ചിംഗും ജ്വല്ലറിയിൽ വെച്ച് നടന്നു. ബോബി ചെമ്മണ്ണൂർ ജ്വല്ലറിയുടെ 57-ാമത്തെ ജ്വല്ലറിയാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും കാസർകോട് വരാനും ഇവിടത്തെ ജനങ്ങളെ കാണാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ടെന്നും ജ്വല്ലറിക്ക് 100 ഷോറൂമുകൾ തുടങ്ങാൻ കഴിയട്ടെ എന്നും നടി അമലാ പോൾ പറഞ്ഞു. സോഷ്യൽ മീഡിയ സെൻസേഷനായ ഡോളി ചായ്‌വാല വിശിഷ്ടാതിഥിയായിരുന്നു.
എൻ എ നെല്ലിക്കുന്ന് എം എൽ എ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണൻ, വാർഡ് കൗൺസിലർമാരായ ശ്രീലത, ലളിത എം, ബോബി ചെമ്മണ്ണൂർ മാർക്കറ്റിംഗ് ജനറൽ മാനേജർ സി പി അനിൽ, ഗോൾഡ് അസോസിയേഷൻ പ്രസിഡൻ്റ് കരിം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് കെ അഹമ്മദ് ഷെരീഫ്, ബോബി ഇൻ്റർനാഷണൽ ഗ്രൂപ്പ് പി ആർ ഒ എം ജെ ജോജി എന്നിവരും ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചു.
Actress Amala Paul inaugurated the new Boby Chemmanur International Jewellers showroom in Kasaragod. The showroom offers a wide range of jewellery and a new scheme to buy up to 101 sovereigns of gold on credit for weddings. ₹10,000 was also distributed to each municipal ward councilor for charity.
#BobyChemmanur #AmalaPaul #KasaragodJewellery #GoldLoan #JewelleryInauguration #Kerala