city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയില്‍ ഡ്രൈവറുടെ ശുപാര്‍ശയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം; ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയര്‍പേഴ്‌സണ്‍

കാസര്‍കോട്: (www.kasargodvartha.com 08.06.2018) കാസര്‍കോട് നഗരസഭയില്‍ ഭരണചക്രം ചെയര്‍പേഴ്‌സണിന്റെ ഡ്രൈവറുടെ കൈയ്യിലാണെന്ന് ആക്ഷേപമുയര്‍ന്നു. ഹെല്‍ത്ത് വിഭാഗത്തില്‍ ജെ.എച്ച്.ഐമാരെ ചുമതല മാറ്റിയതിലാണ് ഡ്രൈവറുടെ കൈ കടത്തല്‍ ഉണ്ടായതെന്നാണ് ആക്ഷേപം. പിരിഞ്ഞ് പോയ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ ഉത്തരവിനെ മറികടന്നാണ് ചെയര്‍പേഴ്‌സണിനെ സ്വാധീനിച്ച് ഡ്രൈവര്‍ അദ്ദേഹത്തിന് ആവശ്യമുള്ളവര്‍ക്ക് സൗകര്യമുള്ള സ്ഥലത്ത് ചുമതല നല്‍കാന്‍ ഇടപെട്ടതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

നഗരസഭ ഭരണത്തിനെതിരെ സി.പി.എം പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു ആക്ഷേപവും ഉയര്‍ന്നുവന്നിരിക്കുന്നത്. സൂചനയായി സിപിഎം നഗരസഭയിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. മരാമത്ത് പണികളിലടക്കം കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് സി.പി.എം കുറ്റപ്പെടുത്തുന്നത്. അഴിമതിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം തന്നെ സ്ഥലം മാറ്റം ഉണ്ടായിട്ടുണ്ട്. ഇനിയും സ്ഥലം മാറ്റങ്ങള്‍ ഉണ്ടാവുമെന്നും നഗരസഭയില്‍ കോ.ലീ.ബി സംഖ്യമാണ് നിലനില്‍ക്കുന്നതെന്നും സി.പി.എം നേതാക്കള്‍ ആരോപിക്കുന്നു.

അതേസമയം നഗരസഭയില്‍ ജെ.എച്ച്.ഐമാരുടെ ചുമതല മാറ്റത്തില്‍ ഡ്രൈവര്‍ ഇടപെട്ടുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍ വൈസറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ചുമതല മാറ്റം നടത്തിയത്. 32 വാര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന ജെ.എച്ച്.ഐമാര്‍ക്ക് 38 വാര്‍ഡുകളായപ്പോള്‍ ഉണ്ടായ പുനക്രമീകരണം മാത്രമാണ് നടത്തിയതെന്നും ചെയര്‍പേഴ്‌സണ്‍ വിശദീകരിച്ചു. നഗരസഭയ്‌ക്കെതിരെ സിപിഎം ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരത്ത് നിന്നുമെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഫയലുകളെല്ലാം കൃത്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ അത് രേഖപ്പെടുത്തി മടങ്ങുകയാണ് ചെയ്തതെന്നും ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.
നഗരസഭയില്‍ ഡ്രൈവറുടെ ശുപാര്‍ശയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം; ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയര്‍പേഴ്‌സണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kasaragod-Municipality, Driver, health, Job rotation conducted by Chairperson's driver in Kasaragod Municipality
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia