ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു
Aug 23, 2015, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/08/2015) വെസ്റ്റ് എളേരിയിലെ പരിയാരത്ത് വീട്ടില്‍ പി.കെ കുഞ്ഞികൃഷ്ണന്‍ നായരുടെ മകളും മടിക്കൈ അടുക്കത്ത്പറമ്പിലെ രാജേന്ദ്രന്റെ ഭാര്യയുമായ പി.കെ ജിഷ ഭര്‍തൃവീട്ടില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു. െ്രെകംബ്രാഞ്ച് ഭര്‍തൃസഹോദരനേയും ഭാര്യയേയും നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഇനിയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
രാജേന്ദ്രന്റെ ജ്യേഷ്ഠന്‍ ചന്ദ്രന്‍, ഭാര്യ ശ്രീലേഖ എന്നിവരെയാണ് നുണ പരിശോധനക്ക് വിധേയമാക്കിയത്. വീട്ടു ജോലിക്കാരന്‍ ഒഡീഷ സ്വദേശി മദന്‍ മാലിക്കാണ് ജിഷയെ ഭര്‍തൃ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയത്. ജിഷയുടെ ഭര്‍തൃ സഹോദര പത്‌നിയെ ലക്ഷ്യം വെച്ചാണ് അക്രമം നടത്തിയതെന്നാണ് മദനന്‍ മാലിക്ക് ലോക്കല്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ജിഷയുടെ പിതാവ് പി.കെ കുഞ്ഞികൃഷ്ണന്‍ നായര്‍ കോടതിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.
അന്വേഷണത്തിനിടയില്‍ ലഭിച്ച ചില തുമ്പുകളാണ് നുണ പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് സംഘത്തെ പ്രേരിപ്പിച്ചത്. ആളുമാറി കൊല നടത്തിയതാണെന്ന വാദം പൂര്‍ണ്ണമായി ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നില്ല. ഏതെങ്കിലും വിവരം ചോര്‍ന്നു പോകാതിരിക്കാനാണ് കൊല നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ഒരു കൊല്ലത്തിലധികമായ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തത് ജിഷയുടെ ബന്ധുക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടുതവണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസ് എന്ന പ്രത്യേകതയും ജിഷ വധക്കേസിനുണ്ട്.
Keywords: Kasaragod, Kerala, Murder-case, Crime branch,
Advertisement: