city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസയോട് ചേര്‍ന്ന് ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മാണം; പന്തല്‍ കെട്ടി ജമാഅത്ത് സമരത്തിനിറങ്ങി

ബേക്കല്‍: (www.kasargodvartha.com 14.09.2018) മദ്രസയോട് ചേര്‍ന്ന് മൊബൈല്‍ ടവര്‍ നിര്‍മാണം നടത്തുന്നതില്‍ പ്രതിഷേധിച്ച് പന്തല്‍ കെട്ടി സമരത്തിനിറങ്ങി ജമാഅത്ത് കമ്മിറ്റി. ബേക്കല്‍ ഹദ്ദാദ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയാണ് ടവര്‍ നിര്‍മാണത്തിനെതിരെ സമരവുമായി രംഗത്ത് വന്നത്. 300 ലേറെ കുട്ടികള്‍ പഠിക്കുന്ന മദ്രസയുടെ അഞ്ചു മീറ്ററിന് ഉള്ളിലായാണ് ജിയോ കമ്പനി മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നത്. സ്വകാര്യ വ്യക്തിയാണ് മൊബൈല്‍ ടവര്‍ നിര്‍മിക്കുന്നതിനുള്ള സ്ഥലം നല്‍കുന്നത്.
മദ്രസയോട് ചേര്‍ന്ന് ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മാണം; പന്തല്‍ കെട്ടി ജമാഅത്ത് സമരത്തിനിറങ്ങി

ഇതിനായി പഞ്ചായത്തില്‍ നിന്നും അനുമതിയും നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാണ് ജമാഅത്ത് കമ്മിറ്റിയുടെ ആവശ്യം. പൊതുജനങ്ങളെ കൂടി ഉള്‍പെടുത്തി സമരം വിപുലമാക്കാനാണ് തീരുമാനം. സമരപ്പന്തല്‍ ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു.

ട്രഷറര്‍ ഹനീഫ കുന്നില്‍, കണ്‍വീനര്‍ അബ്ദുര്‍ റഹ് മാന്‍, ആമു ഹാജി, മൊയ്തു ഐഡിയല്‍, ഫൈസല്‍ മുഹമ്മദ്, ഹനീഫ് സി എച്ച്, അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mobile tower, Protest, News, Madrasa, JIO, Jio company's Mobile Tower construction near Madrasa; Jamaath committee protested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia