ജിജിനയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി
May 6, 2019, 18:04 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.05.2019) പടന്ന വടക്കേപുറത്തെ പെയിന്റിംഗ് തൊഴിലാളി ഭാസ്‌കരന്റെ ഭാര്യ ജിജിന(28)യുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മുന്‍ പഞ്ചായത്തംഗം കെ സജീവന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ 24ന് ഉച്ചക്കാണ് ജിജിനയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ രണ്ടു കുട്ടികളുടെ മാതാവായ ജിജിനക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് സജീവന്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭര്‍ത്താവുമായി വഴക്കിട്ട ശേഷം ജിജിന വീട്ടിനകത്തു കയറി ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വിശ്വാസയോഗ്യമല്ലെന്നാണ് സജീവന്‍ പറയുന്നത്. ഓരിയിലെ ഗോപാലകൃഷ്ണന്‍-ശ്യാമള ദമ്പതികളുടെ മകളാണ് ജിജിന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Death, Jijina's death; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, complaint, Death, Jijina's death; complaint lodged
< !- START disable copy paste -->