Music Event | സാക്‌സോഫോണിൻ്റെ മാസ്മരിക സംഗീതത്തിൽ വിസ്മയമായി ജയൻ ഈയ്യക്കാട്; ഗേറ്റ് വേ ബേക്കൽ റിസോർട്ട് ഉദ്‌ഘാടന വേദിയിൽ മനം കവർന്നു
● ഉദ്ഘാടന പരിപാടിക്ക് എത്തിയ അതിഥികൾക്ക് മുമ്പാകെയാണ് ജയൻ്റെ സാക്സോ ഫോൺ വിസ്മയം ഒരുക്കിയത്.
● പുല്ലാങ്കുഴലിലും ജയൻ്റെ നാദധാര അനർവചനീയ അനുഭൂതിയാണ് സൃഷ്ടിച്ചത്
● സാക്സോഫോൺ ഒരു വാദ്യമാണ്. ഇതിന്റെ ശബ്ദം മധുരവും ശക്തവുമാണ്.
ഉദുമ: (KasargodVartha) സാക്‌സോഫോണിൻ്റെ മാസ്മരിക സംഗീതത്തിൽ വിസ്മയമായി ജയൻ ഈയ്യക്കാട്. ഉദുമ മലാംകുന്നിൽ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഗേറ്റ് വേ ബേക്കൽ പഞ്ചനക്ഷത്ര ഹോട്ടൽ - റിസോർട്ട് ശൃംഖലയുടെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായാണ് ജയൻ സാക്സോ ഫോൺ ഫ്യൂഷൻ മ്യൂസിക് ഷോ അവതരിപ്പിച്ചത്.
ഉദ്ഘാടന പരിപാടിക്ക് എത്തിയ അതിഥികൾക്ക് മുമ്പാകെയാണ് ജയൻ്റെ സാക്സോ ഫോൺ വിസ്മയം ഒരുക്കിയത്. പഠനകാലത്ത് തന്നെ സംഗീതം ജയൻ്റെ കൂടെപ്പിറപ്പായിരുന്നു. പുല്ലാങ്കുഴലിലും ജയൻ്റെ നാദധാര അനർവചനീയ അനുഭൂതിയാണ് സൃഷ്ടിച്ചത്.
വൻകിട നഗരങ്ങളിൽ അടക്കം ഒരുപാട് വേദികളിൽ കരിവെള്ളൂർ ഈയ്യക്കാട് സ്വദേശിയായ ജയൻ പരിപാടി അവതരിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സംഗീത ആൽബം - ഷോർട്ട് ഫിലിം രംഗത്തും ശ്രദ്ധേയനായിരുന്നു.
സാക്സോഫോൺ ഒരു വാദ്യമാണ്. ഇതിന്റെ ശബ്ദം മധുരവും ശക്തവുമാണ്. സാധാരണയായി ഇത് ബ്രാസ് ബാൻഡുകളിലും ജാസ് സംഗീതത്തിലും ഉപയോഗിക്കുന്നു. സാക്സോഫോണിന് വ്യത്യസ്ത വലിപ്പങ്ങളും ശബ്ദത്തിന്റെ തീവ്രതയിലും വ്യത്യാസമുണ്ട്. സോപ്രാനോ, ആൾട്ടോ, ടെനർ, ബാരിറ്റൺ, ബാസ് എന്നിങ്ങനെയാണ് പ്രധാന തരങ്ങൾ.
#JayenEyyakkad, #SaxophonePerformance, #GatewayBekal, #FusionMusic, #KeralaMusic, #LivePerformance