ജസീമിന്റെ മരണം; നാലു പേര്‍ പിടിയില്‍, പിടിയിലായ സുഹൃത്തും യുവാക്കളും നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനും കൂടി
Mar 5, 2018, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 05.03.2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിന്റെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജസീമിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കാണാതായത്. മൃതദേഹം പിന്നീട് കളനാട് ബസ് സ്റ്റോപ്പിന് പിറകു വശത്തുള്ള റെയില്‍വേ ട്രാക്കിനു സമീപത്തെ ഓവുചാലില്‍ കണ്ടെത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിച്ച് നടന്നുപോകുമ്പോള്‍ പെട്ടെന്നു വന്ന ട്രെയിനിടിച്ച് ഓടയിലേക്ക് തെറിച്ചുവീണ് ജസീം മരണപ്പെട്ടതായാണ് കൂടെയുണ്ടായിരുന്നവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജസീമിനെ കാണാതായതു സംബന്ധിച്ച് പിതാവ് സംഭവദിവസം തന്നെ ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജസീമിന്റെ സഹപാഠിയെയും ജസീമിനോടൊപ്പം ഉണ്ടാകാറുള്ള മറ്റു മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജസീമിനെ കുറിച്ച് ഒരു വിവരവും തങ്ങള്‍ക്കറിയില്ലെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ജസീം ട്രെയിന്‍ തട്ടി മരിച്ചതായി പറയുന്നുണ്ടെങ്കിലും ഇവര്‍ വിവരം വീട്ടുകാരില്‍ നിന്നും പോലീസില്‍ നിന്നും മറച്ചുവെച്ചത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തിയിട്ടുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലൂടെ മാത്രമേ മരണകാരണം വ്യക്തമാവൂ എന്നാണ് പോലീസ് പറയുന്നത്. ജസീം ഉള്‍പെടെയുള്ളവര്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചു വന്നിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. ജസീം ഉപയോഗിച്ചു വന്നിരുന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വീട്ടുകാര്‍ അറിയാതെ മറ്റൊരു ഫോണ്‍ കൂടി ജസീം ഉപയോഗിച്ചു വന്നിരുന്നതായും സൂചനയുണ്ട്. ഈ ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കഞ്ചാവ് മാഫിയാ സംഘങ്ങള്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നതായാണ് ജസീമിന്റെ മരണത്തോടെ വ്യക്തമായിട്ടുള്ളത്. ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച് ഗള്‍ഫിലേക്കും കഞ്ചാവ് കടത്തുന്നതായി വിദ്യാനഗര്‍ പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതാനും പേരെ പിടികൂടുകയും ചെയ്തിരുന്നു.
ജസീമിനെ കൂടെയുള്ളവര്‍ക്ക് കൊലപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജസീമിനോട് കൂടെയുള്ളവര്‍ക്ക് എന്തെങ്കിലും വൈരാഗ്യമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഒരു ചുവന്ന കാറിലാണ് കഞ്ചാവ് സംഘം കറങ്ങിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികളെ കൊണ്ട് കഞ്ചാവ് ഉപയോഗിപ്പിക്കുകയും ഇവരെ വില്‍പനക്കായി ഉപയോഗിച്ചു വന്നിരുന്നതായും പോലീസ് സംശയിക്കുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരം ലഭിച്ചാല്‍ മാത്രമേ പ്രേരണാ കുറ്റം ഉള്‍പെടെയുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ വരികയുള്ളൂ. അതേസമയം ജസീമിനെ കൊലപ്പെടുത്തിയതാണെന്ന പ്രചരണം നാട്ടുകാര്‍ക്കിടയിലും മറ്റും ശക്തമായിട്ടുണ്ട്.

Related News:
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വെ ട്രാക്കിനുസമീപം മരിച്ച നിലയിൽ കണ്ടെത്തി
സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
ജാസിര്‍ കാണാതായിട്ട് നാല് ദിവസം; സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Held, Police, Youth, Jasir's death; 4 held
< !- START disable copy paste -->